ADVERTISEMENT

കോട്ടയം കുറുമ്പനാടം സ്വദേശികളായ ദമ്പതികൾ അർബുദ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. 65 വയസുകാരനായ ചാക്കോ ജോഷ്വാ, ഭാര്യ ത്രേസ്യാമ്മ ചാക്കോ (57) എന്നിവരാണ് ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നത്. ചാക്കോയ്ക്ക് ശ്വാസകോശത്തിലും ഭാര്യ ത്രേസ്യാമ്മയ്ക്ക് സ്തനത്തിലും ആണ് ക്യാൻസർ പിടിപെട്ടത്. ത്രേസ്യാമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞ് കീമോ ചെയ്യുന്നു. ചാക്കോയും കീമോ ചെയ്യുകയാണ്. ചാക്കോയ്ക്ക് ആറ് കീമോ കഴിഞ്ഞു. ത്രേസ്യാമ്മയ്ക്ക് എട്ട് കീമോയും കഴിഞ്ഞു. 

നിർധന ദമ്പതികളായ ഇവർക്ക് ജീവിക്കാൻ വേറെ മാർഗമില്ല. മകൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. തുടർ ചികിത്സയ്ക്കും ജീവിതച്ചെലവിനും പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് ഈ കുടുംബം. കോട്ടയം മെഡിക്കൽ കോളജിലാണ് ഇവർ ചികിത്സ തേടുന്നത്. മരുന്നിനും മറ്റ് ജീവിതചെലവുകൾക്കുമായി ധാരാളം പണം ഇവർക്കാവശ്യമാണ്. സുമനസുകൾ കനിഞ്ഞാലേ ഇവരുടെ ജീവിതം മുന്നോട്ടു പോകുകയുള്ളൂ. 

Address

Thressiamma Chacko

Koovakada House

Kurumpnadom P O

changanacherry

Kottayam

Pin: 686536

Phone Number: 9605478328- 9847631021

 

Bank Account     : Canara Bank

Name               :  Thressiamma Chacko

Account Number :  3013108072314

Bank&Branch     : Madappally

IFSC Code        : CNRB 0003013

MICR Code       : 686015053

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com