വൃക്ക ചുരുങ്ങുന്ന രോഗം; അതുൽ ഷാജി സുമനസ്സുകളുടെ സഹായം തേടുന്നു

kottayam-charity-athul-shaji
SHARE

വൈക്കം ∙ വൈക്കം സ്വദേശി അതുൽ ഷാജി സുമനസ്സുകളുടെ സഹായം തേടുന്നു. കൂലിപണിക്കാരനായ ഷാജിമോന്റെയും ബിനിയുടെയും മകനാണ് 20 കാരനായ അതുൽ. പോളിടെക്നിക് പഠനത്തിനുശേഷം താൽക്കാലിക ജോലി ചെയ്തു കുടുംബത്തിന് സഹായമായി കഴിയുമ്പോഴാണ് വൃക്ക ചുരുങ്ങുന്ന രോഗം ബാധിക്കുന്നത്. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഒട്ടേറെ സ്വപ്നങ്ങൾ മനസ്സിൽ പേറുന്ന ഈ യുവാവ്.

കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയുടെ ഭാഗമായി ഇതിനകം നിരവധി തവണ ഡയാലിസിസ് ചെയ്തു. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയനാകണം. പ്രതിമാസം 3000 രൂപ മരുന്നിനു വേണം. 4 ലക്ഷം രൂപ ഇതിനകം ചികിത്സയ്ക്കായി ചെലവായി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഈ അവസ്ഥയിൽ നിന്നും  ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഏക മാർഗം.

അതുലിന്റെ മാതാവ് വൃക്ക നൽകാൻ തയാറാണ്. അതുലിന് വൃക്ക യോജിക്കുമെന്ന് പരിശോധനകളിൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപ ചെലവു വരും. ഈ ഭാരിച്ച ചെലവ് താങ്ങാൻ ഈ കുടുംബത്തിനു സാധിക്കുകയില്ല. ഈ സാഹചര്യത്തിൽ അതുലിനെയും കുടുംബത്തെയും രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുകയാണ്.

Bank Account Details : Athul Shaji

Indian Bank Vaikom Branch A/C. No. 6646760431

IFSC: IDIB000V109

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS