സ്തനാർബുദം ബാധിച്ച യുവതി തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു

rekha-chandran
SHARE

സ്തനാർബുദം ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടക്കാട് സ്വദേശി രേഖാ ചന്ദ്രനാണ് (33) ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സാ സഹായം തേടുന്നത്. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ. ഇനി റേഡിയേഷൻ ചികിത്സ ആരംഭിക്കണം. ഭർത്താവ് സോമൻ പെയിന്റിങ് തൊഴിലാളിയാണ്. ഭർത്താവിന്റെ അമ്മയും വൻകുടലിൽ കാൻസർ ബാധിച്ച് ചികിത്സയിലാണ്. 

വളരെ കഷ്ടപ്പാടിലാണ് ഇൗ കുടുംബം കഴിഞ്ഞുപോകുന്നത്. കൈയ്യിൽ വേദന വന്ന് ചികിത്സതേടിയപ്പോഴാണ് സ്തനാർബുദമാണെന്ന് അറിയുന്നത്. അപ്പോഴേക്കും മൂന്നാം സ്റ്റേജിലായിരുന്നു. ശസ്ത്രക്രിയമാത്രമായിരുന്നു വഴി. തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുമ്പോഴായിരുന്നു അസുഖം കണ്ടെത്തിയത്. എട്ട് വയസുള്ള ഒരു മോളുണ്ട് രേഖ–സോമൻ ദമ്പതികൾക്ക്. തുടർ ചികിത്സയ്ക്ക് കാരുണ്യമതികളുടെ സഹായം കൂടിയേ തീരൂ.

രേഖയുടെ  ഗൂഗിൾ പേ നമ്പർ - 9747395467

അക്കൗണ്ട് നമ്പർ - 67250566856

IFSC SBIN0070464

KALLOOPPARA

STATE BANK OF INDIA

പേര് സോമൻ നാരായണൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS