തിരുവനന്തപുരം∙ ഇരു വൃക്കകളും തകരാറിലായി നിത്യരോഗിയായ യുവതി സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം വെങ്ങാനൂർ കല്ലുവെട്ടാൻകുഴി കോതരവിള വീട്ടിൽ മഞ്ചു (32) ആണ് ചികിൽസയ്ക്കും മരുന്നിനുമായി സഹായം തേടുന്നത്. മാനസിക ബുദ്ധമുട്ടുകളെ തുടർന്ന് കഴിക്കേണ്ടി വന്ന ഡോസ് കൂടിയ മരുന്നുകളാണ് മഞ്ചുവിന്റെ രണ്ടു വൃക്കകളും നഷ്ടപ്പെടാൻ ഇടയാക്കിയത്. ഇപ്പോൾ മാസത്തിൽ 8 തവണ ഡയലിസിസ് ചെയ്തെങ്കിലേ ജീവൻ നിലനിർത്താൻ കഴിയൂ. ഒരു തവണ ഡയാലിസിസ് ചെയ്യാൻ മാത്രം 2500 രൂപ ചിലവുണ്ട്. വൃദ്ധരും രോഗികളുമായ മാതാപിതാക്കൾക്ക് ഇത് കണ്ടെത്താൻ കഴിവില്ല. സുമനസുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ചികിൽസ തുടരാൻ കഴിയൂ. മഞ്ചുവിന്റെ പേരിൽ എസ്ബിഐയുടെ വിഴിഞ്ഞം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട്നമ്പർ: 67350863288.
IFSC: SBIN0070325.
ഫോൺ: 9562767492, 8086204072.