തൊടുപുഴ സ്വദേശിയായ ബിനി സജിയ്ക്കു സന്തോഷത്തോടെയുള്ള പഴയ ജീവിതം മടക്കി നൽകാൻ ആർക്കും സാധിക്കില്ലായിരിക്കും. പക്ഷേ ആരോഗ്യം വീണ്ടെടുക്കാൻ നമുക്കു സഹായിക്കാവുന്നതാണ്. 2003 ജനുവരിയിലാണ് ബിനിയുടെ ജീവിതത്തിൽ ദുരിതത്തിന്റെ പെരുമഴ പെയ്തിറങ്ങിയത്. ഉറങ്ങിക്കിടന്ന ഭർത്താവിനെയും, രണ്ടു കുഞ്ഞുങ്ങളെയും ഭര്‍ത്താവിന്റെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളെ മാറിമാറി വെട്ടുന്നതു കണ്ട് ഒരു ജനാലയ്ക്കപ്പുറം നിന്നു നിലവിളിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല.
ഓടിയെത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. മാനസികമായി തകർന്നു ആത്മഹത്യയോളമെത്തിയ ബിനി ഏറെ കഷ്ടപ്പെട്ടെങ്കിലും പതിയെ ജീവിതത്തിലേയ്ക്കു മടങ്ങിവന്നു. തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതു കൊണ്ടുതന്നെ കഴിയുന്ന തൊഴിലുകൾ ചെയ്താണ് മുന്നോട്ടു പോയത്. അപ്പോഴാണ് ബ്രസ്റ്റ് കാൻസർ ബിനിയെ തേടിയെത്തിയത്. 52 കാരിയായ ബിനി സജി 2021 സെപ്തംബറിലാണ് ക്യാൻസര്‍
ബാധിതയാണെന്നു തിരിച്ചറിയുന്നത്. സഹോദരന്റെ സംരക്ഷണയില്‍ കഴിയുന്ന ബിനിയ്ക്കു തുടർ ചികിത്സ വേണമെങ്കിൽ ലക്ഷങ്ങൾ മുടക്കണം. എന്നാൽ അതിനുള്ള സാമ്പത്തികശേഷിയില്ല.
കോട്ടയം കാരിത്താസ്, സ്മിത മെമ്മോറിയൽ ആശുപത്രികളിലായാണ് ചികിത്സ നടക്കുന്നത്. ഇതുവരെ 8 ലക്ഷം രൂപയിൽ അധികം ചികിത്സയ്ക്കായി ചെലവഴിച്ചു. ഇനി മുന്നോട്ടുള്ള ചികിത്സയ്ക്കും ഭീമമായ തുകയാണു വേണ്ടിവരിക. ദുരിതം പലതവണ ഇടിത്തീപോലെ വന്നപ്പോഴും പിടിച്ചു നിന്ന ബിനിയ്ക്ക് ഇനിയൊരു കൈത്താങ്ങ് ആവശ്യമാണ്. അതിനു സുമനസ്സുകളുടെ കാരുണ്യം ബിനിയ്ക്ക് കൂടിയേ തീരൂ.
പേര്: ബിനി സജി
അക്കൗണ്ട് നമ്പർ: 11170100093366
IFSC Code: FDRL0001117
ഗൂഗിൾ പേ: 9961458940