ADVERTISEMENT

മാവേലിക്കര ∙ രോഗപ്രതിരോധ ശേഷി ഇല്ലാത്ത അവസ്ഥയിൽ ശ്വാസകോശം ചുരുങ്ങുന്ന അപൂർവരോഗം ബാധിച്ചു ചികിത്സയിലുള്ള ഏഴാം ക്ലാസ് വിദ്യാർഥി ചികിത്സ സഹായം തേടുന്നു. കറ്റാനം സിഎംഎസ് എച്ച്എസിലെ വിദ്യാർഥി വാത്തികുളം സജിത് ഭവനം ജി.അർജുൻ‌ (12) ആണു സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

രണ്ടര വയസ്സിൽ പനി മാറാതെ വന്നതിനെ തുടർന്നുള്ള പരിശോധനയിലാണു അർജുന്റെ രോഗം കണ്ടെത്തിയത്. ശ്വാസകോശം, തലച്ചോറ് എന്നിവയിൽ 3 ശസ്ത്രക്രിയ കഴിഞ്ഞ അർജുനു രോഗത്തിൽ നിന്നു പൂർണ മുക്തി നേടുന്നതിനു മജ്ജ മാറ്റിവെയ്ക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്. ഇതിനായുള്ള 40 ലക്ഷം രൂപ കണ്ടെത്താനാകാതെ കൂലിപ്പണിക്കാരനായ പിതാവ് എസ്.ഗിരീഷും അമ്മ ആർ.സരിതയും വിഷമത്തിലാണ്.

കൂലിപ്പണിയിൽ നിന്നു ലഭിക്കുന്ന വരുമാനം കുടുംബത്തിന്റെ ഉപജീവനത്തിനു പോലും മതിയാകാത്ത അവസ്ഥയാണ്. അർജുനെ സഹായിക്കാനായി അമ്മ സരിത ആർ.ദേവിന്റെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓലകെട്ടിയമ്പലം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 100101000012801

IFS കോഡ്: IOBA0001001

9061805864 (ഗൂഗിൾപേ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com