അർബുദം കാർന്നെടുക്കുന്നത് 2 ജീവിതങ്ങളെ മാത്രമല്ല, ഒരു കുടുംബത്തെ പൂർണമായി; സഹായം തേടി ഇവർ

ammal-chingavanam
ബിബി ജോൺ വർഗീസ്, അമ്മാൾ ബേബി
SHARE

കോട്ടയം∙ ഇവിടെ അർബുദം കാർന്നെടുക്കുന്നത് 2 ജീവിതങ്ങളെ മാത്രമല്ല, ഒരു കുടുംബത്തെ പൂർണമായാണ്. കുറിച്ചി പഞ്ചായത്ത് 17ാം വാർഡിലെ വട്ടക്കാലായിൽ ബിബി ജോൺ വർഗീസ് (38) മാതാവ് അമ്മാൾ ബേബി (59) എന്നിവരാണ് കാൻസർ രോഗത്താൽ വലയുന്നത്. ഇരുവർക്കും വയറിലാണ് കാസർസർ പിടിപെട്ടിരിക്കുന്നത്. അമ്മാളിന്റെ ഭർത്താവ് ബേബി വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ഏതാനും വർഷങ്ങൾക്കു മുൻപാണ് അമ്മാളിന് കാൻസർ സ്ഥിതീകരിച്ചത്.

ഇതോടെ അമ്മയെ ശുശ്രൂഷിക്കാനായി ബേബി വിവാഹം വേണ്ടെന്നു വച്ചു. ഡ്രൈവറായ ബേബി ദീർഘദൂര വാഹനങ്ങളിൽ രാത്രിയിലുൾപ്പെടെ പണിയെടുത്താണ് അമ്മയുടെ ചികിത്സയ്ക്കായി പണം കണ്ടെത്തിയത്. എന്നാൽ ഇതിനിടെ ഇടയ്ക്കിടെ വന്ന വയറുവേദനയെയും ബിബി അവഗണിച്ചു. ഒടുവിൽ മാസങ്ങൾക്ക് മുൻപ് നാലാം സ്റ്റേജിലാണ് കാൻസർ സ്ഥിതീകരിച്ചത്.

കീമോ ചെയ്യാൻ പോലും പണമില്ലാതെ വേദന തിന്നാണ് ബിബിയുടെ ഒരോ ദിവസവും മുന്നോട്ട് പോകുന്നത്. നിലവിൽ ബിബി ട്യൂബിട്ടാണ് ഭക്ഷണം കഴിക്കുന്നത്.  സ്കൂളുകളിലും വീടുകളിലും സഹായിയായി ജോലിചെയ്തിരുന്ന അമ്മാളിന് തന്റെ ചികിത്സയ്ക്കോ മകന്റെ ചികിത്സയ്ക്കോ പോലും നിലവിൽ മാർഗമില്ല. 3 സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ വഴി പണിത വീടാണ് ഇവർക്ക് ആകെയുള്ളത്. അമ്മാൾ ബേബിയുടെ പേരിൽ ചിങ്ങവനം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

അകൗണ്ട് നമ്പർ– 12990100103512

ഐഎഫ്സി കോഡ് – FDRL0001299

ഗൂഗിൾ പേ– 6282012185

ഫോൺ– 9946597040

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS