ADVERTISEMENT

തിരുവനന്തപുരം∙ മൂന്ന്  വർഷം മുൻപ്  ചെറിയൊരു തലവേദനയുടെ രൂപത്തിലാണ് ദുരിതകാലം ബിനുവിന്റെ(30)  വീട്ടിലേക്ക് കയറി വന്നത്. വലിയതുറ ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ രക്തസമ്മർദം 120–180 എന്ന സ്ഥിതിയിലായതിനാൽ കൂടുതൽ പരിശോധന വേണമെന്ന് പറഞ്ഞ് മെഡിക്കൽ കോളജിലേക്ക് വിട്ടു. അവിടെ നിന്നാണ് ഒരു ബൈക്ക് ഷോറൂമിൽ ജോലിക്കാരനായിരുന്ന വള്ളക്കടവ് കുഴി വിളാകം ബിനു ഹൗസിൽ  ബിനുവിനെയും ഭാര്യ രാധികയെയും   2 കുഞ്ഞുമക്കളുടെയും ദുരിതക്കടലിലേക്കും പട്ടിണിയിലേക്കും എത്തിച്ച അസുഖം തിരിച്ചറിഞ്ഞത്.

മെഡിക്കൽ കോളജിലെ വിശദമായി പരിശോധനയ്ക്കൊടുവിൽ ഡോക്ടർമാർ പറഞ്ഞു. 2 വൃക്കകളും തകരാറിലാണ്. ഉടനെ മാറ്റിവയ്ക്കണമെന്നും അതുവരെ ഡയാലിസിസ് തുടങ്ങണമെന്നുമായിരുന്നു ഡോക്ടർമാരുടെ നിർദേശം. ചെറിയ വരുമാനത്തിൽ മക്കളുമായി വലിയ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബിനുവും ഭാര്യയും  ഇതുകേട്ട് തളർന്നിരുന്നുപോയി. കണ്ണിൽ ഇരുട്ടുകയറി. ചെലവു കഴിഞ്ഞ് സമ്പാദ്യമോ ചികിൽസയ്ക്ക് ഇൻഷുറൻസോ ഒന്നു കരുതിയിരുന്നില്ല. ഡോക്ടർ പറഞ്ഞിട്ടും 3,4 മാസം മരുന്നുകഴിച്ച് ജോലിയ്ക്കു പോയി ജീവിതം നീട്ടിക്കൊണ്ടുപോയ ബിനു ഒടുവിൽ തളർന്നു വീണു. 

2021 മുതൽ ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്താണ് ജീവിതം. ബിനു വീട്ടിൽ കിടപ്പായതോടെ അതുവരെ വീട്ടിലേക്ക് കയറാൻ ബിനു സമ്മതിക്കാതെ ഇരുന്ന പട്ടിണിയും ദാരിദ്ര്യവും വീട്ടിലേക്ക് വന്നു.  മക്കൾ വിജയ് മഹാദേവ് എൽകെജി വിദ്യാർഥിയും രണ്ടര വയസുകാരൻ ശിവ ആഞ്ജനേയനും ആഹാരവും മരുന്നുമൊക്കെ വാങ്ങാൻ നിവൃത്തിയില്ലാതായതോടെ രാധിക ലോട്ടറി വിൽപനയ്ക്കിറങ്ങി. പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലാണ് ലോട്ടറി വിൽപന. 

പൊരിവെയിലത്തും വാടാതെ നിന്ന് ലോട്ടറി വിൽക്കാൻ തനിക്ക് മടിയില്ലെന്ന് രാധിക പറയും. കാരണം മറ്റൊന്നുമല്ല വീട്ടിലെ മൂന്ന് വയറുകൾ നിറയണം. അവർക്ക് മരുന്നു വാങ്ങണം. വൃക്ക മാറ്റിവയ്ക്കലിന് മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണ്.  പട്ടികയിൽ ഏഴാമതാണ് ബിനു. 6–7 ലക്ഷം രൂപയെങ്കിലും കയ്യിൽ കരുതണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. പരിശോധനകൾക്കും തുടർ ചികിൽസയ്ക്കുമെല്ലാം പണം ആവശ്യമാണ്. ജീവിതത്തിൽ നല്ല മനസുള്ള മനുഷ്യരിൽ മാത്രമാണ് ഇൗ കുടുംബത്തിന്റെ പ്രതീക്ഷ 

 

RADHIKA M NAIR

CANARA BANK

ACCOUNT NUMBER:2943101004665

IFSC :CNRB0002943

TRIVANDRUM AIRPORT BRANCH

 

GOOGLE PAY:7356493369

PHONE PAY:7356493369

CONTACT NUMBER:7356493369

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com