നാട് കനിയണം, ഈ ഈണം നിലയ്ക്കാതിരിക്കാൻ
Mail This Article
പൊന്നാനി ∙ ‘ആരിയൻ നെല്ലിന്റെ ഓലെനാടും പോലെ..’
ചാഞ്ചാടുണ്ണീ.. ചെരിഞ്ഞാട്..’
ആവണിക്കറിയാം.. ഇൗ പാട്ടിന്റെ മുഴുവൻ വരികളും. പക്ഷേ, രണ്ടു വരി പാടുമ്പോഴേക്കും അവൾ കിതയ്ക്കും.. കിതച്ചാണെങ്കിലും അതേ ഇൗണത്തിൽ മുഴുവൻ വരികളും പാടാൻ ശ്രമിക്കും.. അപ്പോഴേക്കും അവശയായിട്ടുണ്ടാകും ഇൗ കുഞ്ഞ്. കിതച്ചു തുടങ്ങിയാൽ അച്ഛൻ അനൂപിന്റെയും അമ്മ അഞ്ജലിയുടെയും നെഞ്ചിടിക്കും. രണ്ട് വർഷം മുൻപ് വലിയൊരു ശസ്ത്രക്രിയ കഴിഞ്ഞതാണ്. രണ്ടാമതും ശസ്ത്രക്രിയയ്ക്ക് സമയമായി. അതുകൂടി കഴിഞ്ഞാലെ അവളുടെ അസുഖത്തിന് അൽപമെങ്കിലും ആശ്വാസമാകു.
അശുദ്ധ രക്തം ശുദ്ധീകരിക്കുന്ന വാൽവില്ല അവൾക്ക്. 9 മാസം പ്രായമുള്ളപ്പോഴാണ് ആദ്യ ശസ്ത്രക്രിയ കഴിഞ്ഞത്. ഇപ്പോൾ മൂന്ന് വയസ്സായി അവൾക്ക്. ഇൗ മാസം 28ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ അഡ്മിറ്റ് ആകണം. യാത്രാ കൂലി പോലും ഇൗ കുടുംബത്തിന്റെ കയ്യിലില്ല. ആദ്യ ശസ്ത്രക്രിയ തന്നെ സമുനസ്സുകളുടെ സഹായം കൊണ്ടാണ് നടന്നത്. ചമ്രവട്ടം കടവിൽ പെട്ടിക്കട നടത്തിയാണ് അനൂപും കുടുംബവും ജീവിക്കുന്നത്.
മകളുടെ അസുഖം കാരണം പലപ്പോഴും കട തുറക്കാൻ കഴിയാറില്ല. രണ്ട് തവണ വാഹനാപകടമുണ്ടായി പെട്ടിക്കട തകർന്നിരുന്നു. ഇൗശ്വരമംഗലം സ്വദേശിയായ പുള്ളിശ്ശേരി തറയിൽ അനൂപ് നരിപ്പറമ്പിലാണ് ഇപ്പോൾ താമസിക്കുന്നത്. മകളുടെ ചികിത്സയ്ക്ക് സമനസ്സുകളുടെ സഹായം തേടുകയാണ്. തിരുവന്തപുരം ആശുപത്രിയിലെത്തിക്കുന്നതിനും അനുബന്ധ ചെലവുകൾക്കും പണമില്ലാതെ വിഷമിച്ചിരിക്കുകയാണ് ഇൗ കുടുംബം. Account number : 37559090892, Name : Anjali, Ifce code : SBIN0070199, ഫോൺ: 9846341637