വിധി കാത്തു സൂക്ഷിച്ചത് ക്രൂരമായ വഴിത്തിരിവ്, സഹായം തേടി അനന്തു

Mail This Article
കോട്ടയം∙ പനികൂടിപ്പോയ സഹോദരി അമലുവിനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വരാനാണ് വടവാതൂർ വലിയപാറ വീട്ടിൽ രാജേഷിന്റെ മകൻ അനന്തു (22) ഈ മാസം 7ന് ചെന്നൈയിലേക്ക് പോയത്. എന്നാൽ എംആർഎഫിലെ താൽകാലിക ജീവനക്കാരനായിരുന്ന അനന്തുവിനു മുന്നിൽ വിധി കാത്തു സൂക്ഷിച്ചത് ക്രൂരമായ വഴിത്തിരിവായിരുന്നു.
പോകുന്നവഴിയുണ്ടായ വാഹനാപകടത്തിൽ സുഹൃത്തുക്കൾ 2 പേരും മരിച്ചു. അത്യാസന്ന നിലയിലായ അനന്തുവിനെ ആശുപത്രിയിലാക്കി. സ്പൈൻ കോഡിന് ക്ഷതം സംഭവിച്ച അനന്തുവിന്റ ശരീരം പൂർണമായും തളർന്നുപോയി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി തയാറെടുക്കുന്ന അനന്തു സുമനസ്സുകളുടെ സഹായം തേടുകയാണ്.
15 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കു വേണ്ടത്. ജപ്തി ഭീഷണി നേരിടുന്ന 4.5 സെന്റ് സ്ഥലത്തെ വീടാണ് ആകെയുള്ളത്. ഓട്ടോ ഡ്രൈവറായിരുന്ന പിതാവ് രാജേഷ് കടുത്ത വൃക്ക രോഗിയാണ്. സഹോദരി അമലു ചെന്നൈയിൽ നഴ്സിങ് വിദ്യാർഥിനിയാണ്. രാജേഷിന്റെ പേരിൽ കളത്തിപ്പടി ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Rajesh VK
ICICI Bank Kalathippadi Branch
AC No – 200301502568
IFSC: ICIC0001952
ഗൂഗിൾ പേ– 8075433310