പാൻക്രിയാസ് കാൻസർ ബാധിച്ച യുവാവ് ജീവൻ നിലനിർത്താൻ സഹായം തേടുന്നു

Mail This Article
തിരുവനന്തപുരം ∙ പാൻക്രിയാസ് കാൻസർ ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിന് ജീവൻ നലനിർത്താൻ സൻമനസുള്ളവരുടെ സഹായം കൂടിയേ തീരൂ. 80 രൂപ വിലയുള്ള 6 ഗുളികകകൾ കഴിക്കണം. മറ്റു മരുന്നുകൾക്കുള്ള ചിലവ് വേറെ. കുന്നത്തുകാൽ ജംക്ഷനിൽ ബേക്കറി നടത്തുകയായിരുന്നു പാലിയോട് വട്ടക്കുന്ന് ഇടയില പുത്തൻ വീട്ടിൽ സതീഷ്(38). കാൻസർ ബാധിച്ച് പിതാവ് മരിച്ചതിനെ തുടർന്ന് അമ്മയും വല്യമ്മയും സഹോദരങ്ങളുമടങ്ങിയ വലിയ കുടുംബത്തിന്റെ ഭാരം സതീഷിന്റെ ചുമലിലായിരുന്നു. ഒരു വിധം ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് വെള്ളിടി പോലെ രോഗം കീഴടക്കിയത്. അതോടെ സ്ഥാപനം നിന്നുപോയി. ഏക വരുമാന മാർഗം അടഞ്ഞു.
ഇതുവരെയുള്ള ചികിത്സക്കായി ഒട്ടേറെ പണം ചെലവാക്കിയ സതീഷിന്റെ കുടുംബം മരുന്നിനും തുടർ ചികിത്സക്കുമായി സഹായം തേടുകയാണ്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ഇതുവരെ ചികിത്സ നടത്തിയത്. മരുന്നിനും ചികിത്സക്കുമായി പ്രതിമാസം ശരാശരി 15,000 രൂപ വേണം. കാനറാ ബാങ്ക് കുന്നത്തുകാൽ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ– 9961046582.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Canara Bank bank, Kunnathukal branch
∙ A/C No. 4215101008502
∙ IFSC Code: CNRB0004215