ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സഹായം തേടുന്നു
Mail This Article
ബാലരാമപുരം∙ ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസുകളുടെ സഹായം തേടുന്നു. ബാലരാമപുരം വഴിമുക്ക് പ്ലാവിള പുത്തന്‍വീട്ടില്‍ മുഹമ്മദ് മുജീബ് (43) ആണ് കാരുണ്യം തേടുന്നത്. കോഴിഫാമിലെ ജീവനക്കാരനായിരുന്ന മുജീബ് മെഡിക്കല്‍ കോളേജില്‍ ഇടക്കിടെ ഡയാലിസിസ് നടത്തിയാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. മുജീബ് രോഗിയായതോടെ രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലിയാരിക്കുകയാണ്.
മുജീബിന്റെ ഹാര്‍ട്ടിന് കൂടി പ്രശ്‌നമുള്ളതിനാല്‍ ജീവന്‍ നിലനിര്‍ത്താന്‍ തന്നെ പ്രയാസമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 11 വയസ്സായ മകളും 9 വയസ്സായ മകനും ഒന്നും വാങ്ങി കൊടുക്കാന്‍ പോലും പറ്റാത്തത്ര സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഇവര്‍. മുജീബിന്റെ ചികിത്സക്കായി സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുടുംബം.
Name: Noufiya.N
Account No: 074001000013948
IFSC: IOBA0000740
Phone Number: 8848863964