ചേർത്തല ∙ ഭർത്താവും മകളും കാൻസർ ബാധിച്ചു മരിച്ചു, കടബാധ്യത ഏറി ജപ്തി ഭീഷണിയിലായ വയോധിക ദുരിതത്തിൽ. പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡ് പൊൻവേലിൽ കൊച്ചുത്രേസ്യ(67)യാണ് സഹായം തേടുന്നത്. ഇവരുടെ 5 സെന്റ് വസ്തുവും വീടും പണയപ്പെടുത്തി ചേർത്തല കെഎസ്എഫ്ഇയിൽ നിന്ന് 10 ലക്ഷം രൂപ ചികിത്സ ആവശ്യങ്ങൾക്ക് വായ്പയെടുത്തിരുന്നു.
മുംബൈയിലെ സ്വകാര്യ കമ്പിനിയിൽ ജോലിക്കാരനായിരുന്ന മകൻ ആന്റണിക്ക് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. രോഗബാധിതനായ ആന്റണി ഏറെ നാൾ പണിക്ക് പോവാനായില്ല. ഇപ്പോൾ ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്ത് പ്രതിദിനം കിട്ടുന്ന 350 രൂപയാണ് കുടുംബത്തിന്റെ ഏകവരുമാനം.
നേരത്തെ തൊഴിലുറപ്പു പദ്ധതിയിൽ ജോലിക്ക് പോയിരുന്നെങ്കിലും കൊച്ചുത്രേസ്യയ്ക്ക് ഇപ്പോൾ വയ്യാതായി. ശ്വാസം മുട്ടലും അസ്ഥി വേദനയുമുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കെഎസ്എഫ്ഇ ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. പണം അടയ്ക്കുവാൻ യാതൊരു മാർഗവുമില്ലെന്നും നാട്ടുകാരുടെ സഹായത്താൽ പലപ്പോഴായി തുക അടച്ചിരുന്നതായി കൊച്ചുത്രേസ്യ പറഞ്ഞു.
കൊച്ചുത്രേസ്യായുടെ ഭർത്താവ് വർഗീസും മകൾ ജാൻസിയും കാൻസർ ബാധിച്ചാണ് മരിച്ചത്. ഇരുവരുടെയും ചികിത്സയ്ക്കും വലിയ ബാധ്യതയുണ്ട്. കിടപ്പാടം നഷ്ടപ്പെടാതാരിക്കുവാൻ കൊച്ചുത്രേസ്യാ സുമനസുകളുടെ സഹായം തേടുകയാണ്. ഫോൺ: 9497632957.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ കൊച്ചുത്രേസ്യ
∙ ഫെഡറൽ ബാങ്ക്, തങ്കി ശാഖ
∙ അക്കൗണ്ട് നമ്പർ–12260100128442.
∙ IFSC– FDRL0001226