കോട്ടയം ∙ കാരുണ്യ മനസ്സുകളുടെ സഹായം തേടി വീട്ടമ്മ. കുമ്മണ്ണൂർ തെക്കേതാഴെ ഫിലോമിന ജോസാണ് (60) രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്കായി സഹായം തേടുന്നത്. 21 വർഷമായി പ്രമേഹ രോഗിയാണ് മറ്റ് ശാരീരിക അവശതകളുമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചു പോയ കുടുംബത്തിനെ തൊഴിലുറപ്പ് തൊഴിലിന് പോയാണ് ഫിലോമിന മുന്നോട്ട് നയിച്ചത്. തുച്ഛമായ വരുമാനത്തിൽ നിന്നായിരുന്നു മകളുടെ വിദ്യാഭ്യാസത്തിനും തന്റെ ചികിത്സാ ചെലവുകൾക്ക് പണം കണ്ടെത്തിയിരുന്നത്.
എന്നാൽ വൃക്കകൾ രണ്ടും തകരാറിലായതോടെ ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായി. ഇപ്പോൾ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മകൾ വീട്ടുജോലിക്ക് പോവുകയാണ്. ഫിലോമിനയ്ക്ക് ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസ് നടത്തണം. മകൾക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല. അഗതി ആശ്രയ പദ്ധതിയിൽ 2 സെന്റിൽ ലഭിച്ച വീട്ടിലാണ് ഇവർ കഴിയുന്നത്. സുമനസ്സുകളുടെ കാരുണ്യം ലഭിച്ചെങ്കിൽ മാത്രമേ ഇവർക്ക് മുന്നോട്ട് പോകാൻ കഴിയൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- ഫിലോമിന ജോസ്
- ബാങ്ക് അക്കൗണ്ട് നമ്പർ : 67222710455
- IFSC : SBIN0070106
- Gpay : 7356787659