കോട്ടയം∙ കുടലിൽ ട്യൂമർ ബാധിച്ച തോട്ടക്കാട് സ്വദേശി ടോമിച്ചൻ അലക്സാണ്ടർ (54) ചികിത്സാ സഹായം തേടുന്നു. കാലിലെ അണുബാധയെ തുടർന്ന് വർഷങ്ങളായി ഇദ്ദേഹം ചികിത്സയിലാണ്. കൂലിപ്പണി ആയിരുന്നു. ജോലിക്കുപോകാതായിട്ട് വർഷങ്ങളായി. ഭാര്യ അംഗപരിമിതയാണ്. രണ്ട് പെൺകുട്ടികളാണ് ഇദ്ദേഹത്തിന്. ഇളയമകൾ നഴ്സിങ്ങിന് പഠിക്കുകയാണ്.
ഭക്ഷണം കഴിക്കുമ്പോൾ സ്ഥിരമായി ഛർദ്ദിക്കുന്നതിനാൽ ഡോക്ടറെ കണ്ടപ്പോഴാണ് വൻകുടലിനും ചെറുകുടലിനും ഇടയിൽ ട്യൂമറാണെന്ന് കണ്ടെത്തിയത്. മെയ് 26 ന് സ്കാനിങ് നടത്താൻ 28,000 രൂപ ആവശ്യമാണ്. ഇത് കണ്ടെത്താൻ പോലും കുടുബത്തിന് കഴിവില്ല. സുമനസുകൾ കനിഞ്ഞാൽ മാത്രമേ ഇദ്ദേഹത്തിന് തുടർ ചികിത്സയുമായി മുന്നോട്ടുപോകാനാകൂ.
ഫോൺ നമ്പർ 9961896572
ടോമിച്ചൻ അലക്സാണ്ടർ
കുരിശുംമൂട്ടിൽ വീട്
എഴുവന്താനം
ഉമ്പിടി പിഒ
686539
തോട്ടക്കാട്, കോട്ടയം
STATE BANK OF INDIA
Thottakkad Branch
Account Number 67321508263
IFSC SBIN0071183