ADVERTISEMENT

കോട്ടയം ∙ വെള്ളൂർ പഞ്ചായത്ത് 10–ാം വാർഡ് ചങ്ങമ്മത ഭാഗത്ത് 30 വർഷമായി താമസിക്കുന്ന ചെറുകാത്തറയിൽ രഞ്ജിത്ത്– ശരണ്യ ദമ്പതികളുടെ മക്കളായ രേഷ്മ (12) റോഷ്നി (8) ഋതിക (4) എന്നിവർക്കു വേണ്ടത് അടച്ചുറപ്പുള്ളൊരു വീടാണ്. മഴക്കാലത്ത് ക്യാ‌ംപുകളിലേക്ക് മാറിത്താമസിക്കാനാണ് ഇവരുടെ ദുർവിധി. 

2018ലെ പ്രളയത്തിൽ വീടു മുങ്ങി. വെള്ളം താഴ്ന്ന് ക്യാംപിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും സാധനസാമഗ്രികൾ‌ നശിച്ചിരുന്നു. പ്രളയസഹായമായി ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് വീട്ടിലെ കട്ടിൽ, വാതിൽ, മേൽക്കൂരയ്ക്ക് ഓട് തുടങ്ങിയവ വാങ്ങി. വീണ്ടും 2019ൽ മഴക്കാലത്ത് മരം വീണ് വീട് തകർന്നു. തുടർന്ന് ഇരുമ്പ് ഷീറ്റും ടാർപോളിനും ഉപയോഗിച്ച് തൽക്കാലം മേൽക്കൂരക്കെട്ടി. 

 

ഇപ്പോഴും മഴ പെയ്താൽ വീട് ചോരും. പിതാവ് രഞ്ജിത്ത് ബസ് ഓടിച്ചുകിട്ടുന്ന വരുമാനമാണ് ഏക ആശ്രയം. ലൈഫ് മിഷൻ‌ പദ്ധതി പ്രകാരം ഇവർ 2018ൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.

 

സുമനസ്സുകളുടെ സഹായം തേടി രഞ്ജിത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

 

∙ അക്കൗണ്ട് നമ്പർ: 37066367754

∙ IFSC : SBIN0004548

∙ MICR :686002703

 

വിലാസം

C.P. Renjith 

Cherukatharayil (H)

Mevelloor (PO)

Velloor, Kottayam

Mobile No. 9562634710

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com