രണ്ടര വയസുകാരി ശ്രിക പുഞ്ചിരിക്കുന്നത് കാണാൻ സുമനസ്സുകൾ കൈകോർക്കണം

Mail This Article
കോട്ടയം ∙ രണ്ടര വയസുകാരി ശ്രിക പുഞ്ചിരിക്കുന്നത് കാണാൻ സുമനസ്സുകൾ കൈകോർക്കണം. മറ്റുള്ള കുട്ടികൾ ഓടി കളിച്ച് നടക്കുമ്പോൾ ജനിച്ച നാൾ മുതൽ ആശുപത്രിക്കിടക്കയിൽ വേദന കൊണ്ട് പുളയുകയാണ് ഈ രണ്ടരവയസുകാരി. ജനിച്ചപ്പോൾ തന്നെ അന്നനാളവും ശ്വാസകോശവും തമ്മിൽ ബന്ധപ്പെട്ട നിലയിലായിരുന്നു. തുടർന്ന് കോട്ടയം കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. എന്നാൽ അന്നനാളം ഒട്ടിപോയതിനെ തുടർന്ന് പിന്നീട് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലായി.
ആഹാരം നൽകാൻ ഇപ്പോൾ ആമാശയത്തിലേക്ക് ട്യൂബ് ഇട്ടിരിക്കുകയാണ്. ചികിത്സയിലിക്കുമ്പോഴാണ് ഹൃദയത്തിന് തകരാറും വലത്തെ ശ്വാസകോശവും ചുരുങ്ങുന്നതായും കണ്ടെത്തിയത്. ശ്രികയ്ക്ക് ഒരു വയസു തികഞ്ഞതു മുതൽ എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സ നടത്തി വരുന്നത്. ഇപ്പോൾ ശ്രിക അണുബാധ ബാധിച്ച് ഒരു മാസമായി അമൃത ആശുപത്രി ഐസിയു വെന്റിലേറ്ററിലാണ്. ഇനിയും നാലോളം ശസ്ത്രക്രിയകൾ കൂടി ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
കൂലിപ്പണിക്കാരാനായ അച്ഛൻ ശ്രീജേഷ് മകളുടെ ചികിത്സയ്ക്കായി കടം വാങ്ങിയും നാട്ടുകാർ ചേർന്ന് നൽകിയ സഹായം സ്വീകരിച്ചും സ്വർണം വിറ്റും ലക്ഷങ്ങളാണ് ചെലവഴിച്ചത്. 7 വർഷങ്ങൾക്ക് മുൻപ് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് മാത്രമാണ് ഇനിയുള്ള സമ്പാദ്യം. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീജേഷ് ഇപ്പോൾ ജോലിക്കു പോകുന്നില്ല. ഭാര്യ നിമിഷ വീട്ടമ്മയാണ്. ഇരുവരും ഇപ്പോൾ കുട്ടിയോടൊപ്പം എറണാകുളം ആശുപത്രിയിലാണ്. . മകൾ ഒന്ന് ഓടി നടന്ന് കാണാനുള്ള പ്രാർഥനയിലാണ് കുടുംബം. കാരുണ്യ മനസ്സുകളുടെ സഹായം ലഭിച്ചാൽ തുടർ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയു.
ബാങ്ക് : ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖ. കോട്ടയം
അക്കൗണ്ട് നമ്പർ : 49890100001875
ഐഎഫ്എസ്‍സി കോഡ് : BARBOKODIMA
ഗൂഗിൾ പേ നമ്പർ : 9747450518
ഫോൺ നമ്പർ : 7306462296