തലയിൽ നിറയെ മുഴയുമായി രോഗത്തോടു മല്ലിടുന്ന കാർത്തിക് സുമനസ്സുകളുടെ സഹായം തേടുന്നു
Mail This Article
അയർക്കുന്നം ∙ കളി ചിരിയുമായി കാർത്തിക്കിനു (6) ഇനി സ്കൂളിൽ പോകണമെങ്കിൽ കരുണ ഉള്ളവർകൂടി അനുഗ്രഹിക്കണം. തലയിൽ നിറയെ മുഴയുമായി രോഗത്തോടു മല്ലിടുകയാണ് കൊങ്ങാണ്ടൂർ കൈപ്പനാനിക്കൽ മിഥുൻ –അർച്ചന ദമ്പതികളുടെ മകൻ കാർത്തിക്. കൊങ്ങാണ്ടൂർ സെന്റ് ജോസഫ് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. 2 വയസ്സ് മുതൽ അപസ്മാര ബാധിതനാണ് കാർത്തിക്.
തലയിൽ പാട പോലെ കെട്ടി നിൽക്കുന്ന പ്രശ്നം ആദ്യം കണ്ടെത്തി. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ് തലയിൽ നിറയെ മുഴകൾ കണ്ടെത്തിയത്. ട്യൂബറസ് സ്കിളോറോസിസ് എന്ന രോഗമാണ് പിടികൂടിയത്. ഇതിൽ 4 മുഴകൾ ഉടൻ നീക്കം ചെയ്താലെ അപസ്മാര ബാധയിൽ നിന്നു താൽക്കാലിക ആശ്വാസം കാർത്തിക്കിനു ലഭിക്കൂ. മറ്റ് മുഴുകൾ വലുതാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. തലയിലെ മുഴകൾ കാരണം നേരെ നോക്കാൻ സാധിക്കാത്ത കൂടി അവസ്ഥയിലാണ് കാർത്തിക്. ഒരു വശത്തു മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു. ചികിത്സയ്ക്കു പണം കണ്ടെത്താൻ സാധിക്കാത്ത വിഷമത്തിലാണ് ഇവരുടെ കുടുംബം. വാടകവീട്ടിലാണ് താമസം. വെൽഡിങ് ജോലിക്കാരനായ പിതാവ് മിഥുൻ കാർത്തികിന്റെ ചികിത്സ ചെലവും കുടുംബത്തിലെ മാതാപിതാക്കളുടെ അസുഖവും മൂലം സാമ്പത്തിക വിഷമത്തിൽ വലയുന്നു.
കാർത്തിക്കിനു ശസ്ത്രക്രിയയ്ക്കായി 4 ലക്ഷം രൂപചെലവു വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. സ്കൂളിൽ കൂട്ടുകാർക്കൊപ്പം വീണ്ടും പോകാൻ ആഗ്രഹിക്കുന്ന കാർത്തിക്കിനു ഇനി ശസ്ത്രക്രിയ കഴിഞ്ഞാലെ തുടർപഠനം ചിന്തിക്കാൻ സാധിക്കു. എൽകെജി വിദ്യാർഥിനി തീർഥ സഹോദരിയാണ്. ഇവർക്കു സഹായം ചെയ്യാൻ താൽപര്യമുള്ളവർക്കു മാതാവ് അർച്ചനയുടെ പേരിലുള്ള അക്കൗണ്ടിൽ ധനസഹായം നൽകാം. ഫോൺ – 7907840152
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ എസ്ബിഐ, അയർക്കുന്നം ബ്രാഞ്ച്
∙ A/C No. –41015374907
∙ IFSC: SBIN0012882