നാരായണൻ സഹായം തേടുന്നു; കാഴ്ചയില്ലാത്ത സഹോദരനെ പരിപാലിക്കാൻ
Mail This Article
പറളി∙ ഗ്രാമം സുബ്രഹ്മണ്യനിലയത്തിൽ പി.വി.നാരായണൻ ജന്മനാൽ കാഴ്ചയില്ലാത്ത സഹോദരനെ പരിപാലിക്കാൻ ഉദാരമതികളുടെ സഹായം തേടുന്നു. പ്രമേഹ രോഗിയായ നാരായണന്റെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ് ചുമലെല്ലിനു ക്ഷതം സംഭവിച്ച് കിടപ്പിലായതോടെ സഹോദരൻ സുബ്രഹ്മണ്യൻ (63)തനിച്ചായി. കിടപ്പിലായ നാരായണന്റെ സഹായത്തിലാണ് സഹോദരൻ കഴിയുന്നത്. രണ്ടു പേർക്ക് വേണ്ട ആഹാരം പാകം ചെയ്തിരുന്നതും ആവശ്യത്തിന് സുബ്രഹ്മണ്യനെ പുറത്തേക്കു കൊണ്ടുപോയിരുന്നതുമെല്ലാം നാരായണനാണ്.
സംസ്ഥാന സർക്കാരിൽ നിന്നു ലഭിക്കുന്ന ക്ഷേമപെൻഷൻ കൊണ്ടുമാത്രമാണ് ഇരുവരും കഴിയുന്നത്. കിടപ്പിലായ നാരായണനു ചികിത്സ ലഭിച്ചാൽ രോഗം മാറ്റിയെടുക്കാൻ കഴിയുമെന്നു സഹോദരങ്ങൾ. കാഴ്ചയില്ലാത്ത സഹോദരനെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. നാരായണനു നടക്കാൻ കഴിയുന്നതുവരെ ഒരു ഹോം നഴ്സിന്റെ സഹായം ലഭിച്ചാൽ രണ്ടു പേർക്കും പഴയതുപോലെ ജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ്.
ചികിത്സ ധന സഹായം കൂടി സഹോദരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എസ്ബിഐ പറളി ശാഖയിൽ പി.വി.സുബ്രഹ്മണ്യന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- SBI, Parli branch (Palakkad)
- IFSC: SBIN0070183
- A/C No: 67148762883