തൊണ്ടയ്ക്ക് കാൻസർ, ഒപ്പം വൃക്ക തകരാറും: സൂസമ്മയ്ക്ക് സുമനസ്സുകളുടെ സഹായം വേണം
Mail This Article
കോട്ടയം ∙ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഈ വീട്ടമ്മയ്ക്ക് സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. ചങ്ങനാശേരിയിൽ കുരിശുമ്മൂട് സ്വദേശി സൂസമ്മ മാർട്ടിനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊണ്ടയ്ക്ക് ബാധിച്ച കാൻസറാണ് ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ഇതിനുള്ള ചികിത്സയിലിരിക്കെയാണ് ഒരു വൃക്ക തകരാർ സംഭവിക്കുന്നത്. ഷുഗർ കൂടി കണ്ണിന്റെ കാഴ്ചയും പരിമിതമാണ്.
നട്ടെല്ല് അകന്നിരിക്കുന്നതിനാൽ നടക്കാൻ പ്രയാസമാണ്. സ്വന്തമായി വീടില്ലാത്തയിവർ 35 വർഷമായി വാടക വീടാണ് അഭയം. രണ്ട് പെൺമക്കളാണ് ഉണ്ടായിരുന്നത്. മറ്റ് വീടുകളിൽ ജോലിക്ക് പോയാണ് മക്കളെ കെട്ടിച്ചയച്ചത്. ഇവരുടെ ഭർത്താക്കൻമാർക്കും ദിവസപ്പണിയാണ്. രോഗം മൂർച്ചിച്ചതിനാൽ സൂസമ്മയ്ക്ക് ജോലിക്ക് പോകാൻ കഴിയില്ല. ചികിത്സയും വീട്ടുവാടകയും മാസം വലിയ തുക ആവശ്യമാണ്. നഗരസഭ വീട് വയ്ക്കാൻ മൂന്ന് സെന്റ് സ്ഥലം നൽകിയെങ്കിലും ചതുപ്പ് പ്രദേശമാണ്. സുമനസ്സുകളുടെ കരുണ ലഭിച്ചാൽ മാത്രമേ ചികിത്സയും പുതിയ വീടെന്ന സ്വപ്നവും സാധ്യമാകൂ....
അക്കൗണ്ട് നമ്പർ : 67388635942
ഐഎഫ്എസ്‌സി കോഡ് : SBTR0000394
ഫോൺ : 9961380224