ADVERTISEMENT

കുമ്മനം (കോട്ടയം) ∙ റെറ്റ് സിൻഡ്രോം എന്ന ജനിതക രോഗം ബാധിച്ച് കിടപ്പിലായ തയ്യിൽ ടി.എൻ.ബിജുവിന്റെ മകൾ ഗോപിക ബിജു സുമനസ്സുകളുടെ സഹായം തേടുന്നു. കുട്ടിക്ക് ഒരു വയസ്സായപ്പോഴാണ് രോഗം കണ്ടുപിടിച്ചത്. അന്നുമുതൽ വിദഗ്ധ ചികിത്സ നൽകി വരുകയാണ്. എന്നാൽ ഇപ്പോൾ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടായതിനാൽ ചികിത്സ മുടങ്ങുമെന്ന അവസ്ഥയിലാണ്. കുട്ടിയുടെ ശരീരത്തിന്റെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ടു.

മാസന്തോറും പതിനായിരത്തോളം രൂപ മരുന്നിനും മറ്റുമായി വേണം. കുട്ടിക്ക് ഇപ്പോൾ 8 വയസ്സുണ്ട്. ഒറ്റമഴയിൽ തന്നെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശത്താണ് താമസം. വെള്ളപ്പൊക്ക സമയത്ത് എല്ലാവരും ദുരിതാശ്വാസ ക്യാംപിലാണ് താമസം. വീട്ടിലേക്ക് നല്ല വഴിയില്ല. അതിനാൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനു ആംബുലൻസോ മറ്റു വാഹനങ്ങളോ എത്തിക്കാൻ കഴിയുന്നില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സഹായിച്ചതിനാലാണ് ഇതുവരെയുള്ള ചികിത്സകൾ നടന്നത്. ഇനി സന്മനസ്സുള്ളവരുടെ സഹായം ഉണ്ടെങ്കിലേ ഈ കുടുംബത്തിനു മുന്നോട്ടുള്ള ജീവിതം കൊണ്ടു പോകാൻ കഴിയു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവാർപ്പ് ശാഖയിൽ കുട്ടിയുടെ ചികിത്സയ്ക്കായി സഹായം തേടി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ, തിരുവാർപ്പ് ശാഖ
∙ A/C No : 67290962682
∙ IFSC: SBIN0070223

മേൽവിലാസം

∙ ഗോപിക ബിജു c/o ടി.എൻ.ബിജു
∙ തയ്യിൽ വീട്
∙ കുമ്മനം, കോട്ടയം
∙ ഫോൺ : 9745152195

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com