കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സഹായം തേടുന്നു

Mail This Article
ബെംഗളൂരൂ∙ ബെംഗളൂരൂ നന്ദിനി ലേയ ഔട്ട് കണ്ഠീരവ നഗറിൽ താമസിക്കുന്ന ആലപ്പുഴ വഴിയമ്പലം സ്വദേശി എസ്. സതീഷ് കുമാർ (48) കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സഹായം തേടുന്നു.
രണ്ട് കിഡ്നിയും ഏകദേശം 80 ശതമാനം പ്രവർത്തന രഹിതമായതിനാൽ ആഴ്ചയിൽ മൂന്നു ഡയാലിസിസ് വേണ്ടിവരുന്നുണ്ട്.
അമ്മയും ഭാര്യയും പെൺകുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന സതീഷ്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ടതിനാൽ ജോലിക്ക് പോകാനും സാധിക്കുന്നില്ല. കിഡ്നി മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സതീഷിന്റെ ബന്ധുവിൽനിന്ന് കിഡ്നി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഓപ്പറേഷനും ആശുപത്രി ചെലവും കൂടി 20 ലക്ഷം രൂപയോളം വരും.
ഇത്രയും വലിയ ചെലവ് വഹിക്കാൻ സതീഷിന്റെ കുടുംബത്തിനോ പ്രദേശത്തെ മലയാളി സംഘടനയായ സ്നേഹ സഹായ വെൽഫയർ അസോസിയേഷനോ സാധ്യമല്ല. സന്‍മനസ്സുള്ളവരുടെ സഹായം അഭ്യർഥിക്കുകയാണ് സതീഷും കുടുംബവും. സഹായം സ്വീകരിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ജി–പേ, ഫോൺപേ വഴിയും സഹായം സ്വീകരിക്കും. വിശദ വിവരങ്ങൾക്കായി 9448994040, 9980501292 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സഹായം നൽകാൻ
സതീഷ് കുമാർ എൻ
No: 50, സെക്കന്‍ഡ് മെയിൻ
4th ക്രോസ്
കണ്ഠീരവ നഗർ
ബെംഗളൂർ നോർത്ത്
എസ്ബിഐ– നന്ദിനി ലേഔട്ട് ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 20212645543
IFSC: SBIN0011288
G-Pay/Phone Pay
No: 8971880848