ഇതാ സാറൻമാർക്ക് ഓരോ കാർ; പൊലീസ് ഫണ്ടിൽ നിന്നെടുത്ത് ബെഹ്റയുടെ ‘സമ്മാനം’

DGP-Loknath-Behera
ഡിജിപി ലോക്നാഥ് ബെഹ്റ
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കും ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും ഡിജിപി വക ഇന്നോവ ക്രിസ്റ്റ കാറുകൾ. കേന്ദ്ര സർക്കാർ കേരള പൊലീസിനെ നവീകരിക്കാൻ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ഇവ വാങ്ങിയത്. ഇരുവർക്കും സർക്കാർ വാഹനം നൽകുമെന്നിരിക്കെ ഡിജിപി ലോക്നാഥ് ബെഹ്റ എന്തിനാണ് പൊലീസിൽ നിന്നു വാഹനം നൽകുന്നതെന്നു പൊലീസ് ഉന്നതർതന്നെ ചോദിക്കുന്നു.

ശ്രീവാസ്തവയുടെ കാറിൽ ചുവന്ന ബീക്കൺ ലൈറ്റ് ചട്ടവിരുദ്ധമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ 2 പഴ്സനൽ സെക്യൂരിറ്റി, 2 ഡ്രൈവർമാർ, ഒരു സ്റ്റെനോഗ്രഫർ എന്നിവരെയും സേനയിൽനിന്നു വിട്ടു നൽകി. മുഖ്യമന്ത്രി തലസ്ഥാനത്തു പങ്കെടുക്കുന്ന പൊലീസ് പരിപാടികളിൽ ഉപദേഷ്ടാവിനെയും വിളിക്കണമെന്നാണു നിർദേശം. പോരാത്തതിന് അദ്ദേഹം നഗരത്തിലൂടെ യാത്ര ചെയ്താൽ പേരൂർക്കട സിഐ പൈലറ്റ് പോകണമെന്നും അലിഖിത നിയമമുണ്ട്. ഇതിനു പുറമേ ബിഎസ്എഫിൽ നിന്ന് 2 പൊലീസുകാരും ശ്രീവാസ്തവയ്ക്കൊപ്പമുണ്ട്.

ആഭ്യന്തര സെക്രട്ടറിക്കു കാറിനു പുറമേ വീട്ടിൽ പാചകക്കാരനെയും പൊലീസ് ചെലവിൽ ഡിജിപി നിയമിച്ചിട്ടുണ്ട്. പൊലീസ് കുക്കുകൾ ഒഴിവില്ലാത്തതിനാൽ പുതിയ പാചകക്കാരനെ കണ്ടെത്താൻ ബറ്റാലിയൻ ഡിഐജിക്കു നിർദേശം നൽകി. പൊലീസുകാർ പരക്കം പാഞ്ഞ് ഒരാളെ കണ്ടെത്തി. 7500 രൂപ മാസ ശമ്പളത്തിൽ സെക്രട്ടറിയുടെ വീട്ടിൽ നിയമിച്ചു. ശമ്പളം പേരൂർക്കട എസ്എപി കമൻഡാന്റിനു ലഭിക്കുന്ന ഫണ്ടിൽ നിന്നാണ്.

English Summary: DGP Loknath Behera gifts cars to Raman Srivastava and Biswas Mehta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA