sections
MORE

കോവിഡ്: ഒരിക്കൽ വന്നാൽ പിന്നെ...?

corona
SHARE

വായനക്കാരുടെ സംശയങ്ങളും ആരോഗ്യവകുപ്പിന്റെ മറുപടിയും

∙ ഒരിക്കൽ കോവിഡ് പിടിപെട്ടു ഭേദമായൊരാൾക്ക് വീണ്ടും ഈ രോഗം വരാൻ സാധ്യതയുണ്ടോ? 

ശാസ്ത്രീയമായ വിവരം ലഭ്യമായിട്ടില്ല. വരാൻ സാധ്യതയുണ്ടെന്നു തന്നെ കരുതി മുൻകരുതലുകളെടുക്കുക. 

∙  കോവിഡ് 19നു കാരണമാകുന്ന വൈറസ്, ശരീരത്തിനു പുറത്ത് മറ്റു വസ്തുക്കളിൽ 48 മണിക്കൂർ വരെ സജീവമായിരിക്കും എന്നു പറയുന്നതു ശരിയാണോ? അങ്ങനെയെങ്കിൽ, രോഗി തൊട്ട വസ്തുവിൽ രണ്ടു ദിവസത്തിനിടയിൽ എപ്പോഴെങ്കിലും തൊട്ടാൽ രോഗം വരില്ലേ?

ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ശരീരത്തിനു പുറത്ത് വൈറസ് നിലനിൽക്കുന്നതു വളരെ കുറച്ചു സമയമാണ്. അതിന്റെ ദൈർഘ്യം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. കൈ കഴുകുക, ചുമയ്ക്കുമ്പോൾ ശ്രദ്ധിക്കുക, അകലം പാലിക്കുക, അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക എന്നിവയാണ് പ്രധാനം. 

∙  ആയുർവേദം, ഹോമിയോ എന്നിവയിൽ ഇതിനു മരുന്നുണ്ടോ? അത്തരം ചില വിഡിയോകൾ കണ്ടിരുന്നു. 

ശാസ്ത്രീയമായി ഒരു മരുന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ല.  

∙  നിലവിലെ സാഹചര്യത്തിൽ ഒരാൾക്കു പനി പിടിച്ചാൽ സാധാരണ പനിയാണോ, കോവിഡ് കാരണമുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയും? പനി വന്നാൽ ആദ്യം ചെയ്യേണ്ടതെന്ത്?

പനി ബാധിച്ചയാൾക്ക് കോവിഡ് ബാധിച്ചയാളുമായി എന്തെങ്കിലും സമ്പർക്കമുണ്ടായിട്ടുണ്ടെന്നു സംശയമുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. 

∙  രോഗമില്ലാത്തവർ  മാസ്ക് ധരിക്കുന്നതു കൊണ്ടു പ്രയോജനമില്ല എന്നു വായിച്ചു. എന്താണ്  സത്യാവസ്ഥ?

രോഗമില്ലാത്തവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. രോഗബാധ സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവർ മാസ്കിനു പകരം തൂവാല ഉപയോഗിച്ചാൽ മതി. മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലെയും മറ്റും രോഗാണുക്കൾ അതേ മാസ്ക് വഴി ശരീരത്തിലെത്താനിടയുണ്ട്. 

∙  ഇൻക്യുബേഷൻ പീരിയഡിൽ കൊറോണ വൈറസ് കണ്ടെത്താനാകില്ലേ? 

ഇൻക്യുബേഷൻ പീരിയഡിൽ രോഗം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. ഈ സമയത്ത് ടെസ്റ്റ് നെഗറ്റീവ് ആയാലും ഐസലേഷൻ നിർദേശങ്ങൾ പാലിക്കണം. ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയാലും ഇൻക്യുബേഷൻ പീരിയഡിൽ എപ്പോൾ വേണമെങ്കിലും ഫലം പോസിറ്റീവ് ആകാം.

∙ ബാങ്ക്, വ്യാപാര സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലെ ജീവനക്കാർ ദിവസവും ഒട്ടേറെപ്പേരുമായി ഇടപെടാറുള്ളതാണല്ലോ? ഈ ജീവനക്കാർ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? 

സുരക്ഷിതമായ അകലം പാലിക്കുക. കൈകൾ ഇടയ്ക്കിടെ ശുദ്ധമാക്കുക. 

English Summary: Covid 19: Doubts and answers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA