ADVERTISEMENT

വായനക്കാരുടെ സംശയങ്ങളും ആരോഗ്യവകുപ്പിന്റെ മറുപടിയും:

∙ നാക്കിൽ വിരൽതൊട്ടു നോട്ടെണ്ണുന്നതു രോഗം പകരാൻ ഇടയാക്കില്ലേ? 

സാധ്യതയുണ്ട്. ഉമിനീരിലോ മറ്റോ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ കൈകളിലൂടെ മറ്റുള്ളവരിലേക്കെത്താനും സാധ്യത കൂടുതലാണ്. 

∙ കേരളത്തിൽനിന്ന് ഏതൊക്കെ രാജ്യങ്ങളിലേക്ക് ഇപ്പോൾ സുരക്ഷിതമായി യാത്ര ചെയ്യാം? 

കൃത്യമായി പറയാൻ കഴിയില്ല. ഓരോ ദിവസവും സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു. രാജ്യങ്ങൾ ദിവസവും സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാനിയന്ത്രണ തീരുമാനങ്ങളെടുക്കുന്നു. യാത്രകൾ കഴിയുന്നതും ഒഴിവാക്കുക. തത്സമയ വിവരങ്ങൾക്ക് അതതു രാജ്യങ്ങളുടെ എംബസിയുമായോ നോർക്കയുമായോ (ടോൾ ഫ്രീ: 1800 425 3939 ഇന്ത്യയിൽ നിന്ന്, 00918802012345 – വിദേശത്തുനിന്നു മിസ്ഡ് കോൾ സേവനം) ബന്ധപ്പെടുക. 

∙ സർക്കാർ ആശുപത്രികളിൽനിന്നു കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുമോ? ഇതിന് എന്തു ചെയ്യണം? 

ഇത്തരമൊരു സർട്ടിഫിക്കറ്റ് ലഭിക്കില്ല. എന്നാൽ, ഐസല‌േഷൻ പൂർത്തിയാക്കിയ വ്യക്തിയാണെങ്കിൽ ക്വാറന്റീൻ റിലീസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അപേക്ഷ നൽകിയാൽ മതി. 

∙ സിംഗപ്പുരിൽ നിന്നു കേരളത്തിലേക്കു യാത്രാ വിലക്കുണ്ടോ?

കേരളത്തിലേക്കു വരാൻ വിലക്കില്ല. വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കു വിധേയരാകണം. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസം ഐസലേഷനിൽ കഴിയണം എന്നു നിബന്ധനയുമുണ്ട്. എന്നാൽ, സിംഗപ്പുരിൽനിന്നു മറ്റു സ്ഥലങ്ങളിലേക്കു യാത്ര അനുവദനീയമാണോ എന്ന് എംബസിയിൽ അന്വേഷിച്ച് ഉറപ്പുവരുത്തണം.   

∙ വിയർപ്പിലൂടെ രോഗം പകരില്ലേ? ജിമ്മിൽ പോകുന്നതു സുരക്ഷിതമാണോ? 

വിയർപ്പിലൂടെ പകരുമോ എന്നതിനെപ്പറ്റി കൃത്യമായ പഠനരേഖയില്ല. ആളുകൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. ജിമ്മിലെത്തുന്ന മറ്റുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ ഉപകരണങ്ങളിൽ പറ്റിപ്പിടിച്ചാൽ രോഗസാധ്യത തള്ളിക്കളയാകാനില്ല. 

∙ ഹാൻഡ് സാനിറ്റൈസറിനു പകരം സ്പിരിറ്റ് ഉപയോഗിക്കാമോ? 

യഥാർഥ സാനിറ്റൈസർ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാം. സ്പിരിറ്റ് പെട്ടെന്നു ബാഷ്പീകരിച്ചുപോകും.

English Summary: Covid: doubts and answers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com