ADVERTISEMENT

∙ അരുന്ധതി റോയ്: സാമൂഹികാവസ്ഥ വെളിപ്പെടുത്തുന്നതോ സമൂഹത്തെ നേർവഴിക്കു നടത്തുന്നതോ ആയ എന്തോ ഒന്നാണു സാഹിത്യമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. നമുക്കു പരിചിതമായ പ്രപഞ്ചത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണത്. ആരും കാണരുതെന്നു കരുതി മൂടിവച്ചവയെല്ലാം അതിലൂടെ വെളിപ്പെട്ടുവെന്നുവരാം.

∙ പ്രഫ. എം.കെ.പ്രസാദ്: സൈലന്റ് വാലി സമരത്തിന്റെ പേരിൽ എന്നെ കൊന്നുകളയാൻ ചില സിഐടിയുക്കാർ പദ്ധതിയിട്ടിരുന്നു എന്നു കേട്ടിട്ടുണ്ട്. സൈലന്റ് വാലി കാണാൻ ക്ഷണിച്ചുകൊണ്ടു പോയിട്ട് അവിടെ വച്ച് ഇല്ലാതാക്കാനായിരുന്നുവത്രേ പദ്ധതി. ഒരു ദിവസം നിശ്ചയിച്ചു. അന്നേദിവസം വന്നപ്പോൾ വയറിളക്കം പിടിച്ചുവെന്നു കള്ളംപറഞ്ഞാണു ഞാൻ രക്ഷപ്പെട്ടത്.

∙ ഹമീദ് ചേന്ദമംഗലൂർ: സംസ്കാരങ്ങളുടെ കലർപ്പിന്റെ പേരു കൂടിയാണ് ബഹുസ്വരത. ഗണപതിമുദ്രയും ചന്ദ്രക്കലയും കുരിശടയാളവും ശാസ്ത്രസൂചക ചിഹ്നങ്ങളും എല്ലാം കൂടിച്ചേരുമ്പോൾ ജനിക്കുന്നത് ബഹുസ്വര ഇന്ത്യൻ സംസ്കാരമാണ്. അതിന്റെ ഭാഗമാകാനാണ്, മാറിനിൽക്കാനല്ല ഇന്ത്യൻ പൗരന്മാർ ശീലിക്കേണ്ടത്.

∙ വി.സി.ശ്രീജൻ: എണ്ണമറ്റ ടെലിവിഷൻ ചാനലുകൾ, വിവരസാങ്കേതിക വിദ്യ നൽകുന്ന തുറസ്സുകൾ ഇവയെല്ലാം ആധുനികോത്തര സാഹിത്യത്തിനു വിഷയമായി. പക്ഷേ, ഔട്സ്റ്റാൻഡ‍ിങ് എന്ന പദം കൊണ്ടു വിശേഷിപ്പിക്കാവുന്ന ഒരു കൃതി കഴിഞ്ഞ 25 വർഷത്തിനിടെ മലയാള ചെറുകഥ - നോവൽ സാഹിത്യത്തിൽ ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com