ADVERTISEMENT

മാതാപിതാക്കളുടെ ലോകം മക്കൾ മാത്രമാണ്. സ്വന്തം ലോകത്തിന്റെ വിസ്തൃതി കുറച്ചിട്ടാകും പലരും മക്കളുടെ ലോകം വലുതാക്കുന്നത്. നടന്നുതീർത്ത പരിമിതലോകത്തിന്റെ പരിധിക്കുള്ളിൽനിന്ന് പറന്നുനടക്കാനുള്ള ലോകം മക്കൾക്കുവേണ്ടി ഒരുക്കുകയായിരുന്നു അവർ. മക്കൾ വളരുന്ന ലോകവും വളരേണ്ട ലോകവും കൃത്യതയോടെ രൂപപ്പെടുത്തുന്ന മാതാപിതാക്കൾ, നഷ്ടപ്പെട്ട സ്വന്തം ലോകം ഒരു കണക്കുപുസ്തകത്തിലും രേഖപ്പെടുത്താറില്ല. 

മക്കളുടെ ലോകത്ത് മാതാപിതാക്കൾ എവിടെയുണ്ടാകും? സ്ഥാനക്രമത്തിൽ രക്ഷിതാക്കൾ എത്രാമതെത്തും?  ഒരിക്കലും കണ്ടുമുട്ടാത്ത സമാന്തരരേഖകളിലൂടെ സഞ്ചരിക്കുന്നവരും ഒരുമിക്കാനാകാത്തവിധം വ്യത്യസ്ത ലോകങ്ങളിലേക്കു വഴിപിരിഞ്ഞവരും ഉണ്ടാകില്ലേ? ചുവടുറപ്പിച്ചിരിക്കുന്ന മണ്ണുപോലും പണയപ്പെടുത്തി മറ്റുള്ളവർക്കുവേണ്ടി ആകാശം നിർമിക്കുന്നത് മാതാപിതാക്കൾ മാത്രമായിരിക്കും. സ്വന്തം അജ്ഞതയിൽ നിന്നും അപകർഷതയിൽ നിന്നുമാകും ഓരോ രക്ഷിതാവും മക്കളുടെ വർണക്കാഴ്ചകൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടാവുക.

തങ്ങളുടെ പരാധീനതകൾ പോലും ഒളിപ്പിച്ചുവച്ചുള്ള സ്വർഗീയവിരുന്നുകൾ ഓരോ രക്ഷിതാവും മക്കൾക്കുവേണ്ടി ഒരുക്കിയിട്ടുണ്ടാകും. വിരുന്നുണ്ണുമ്പോൾ വിരുന്നുണ്ടാക്കിയവരെ മറക്കരുത്, തിരസ്കരിക്കരുത്. ലഭിച്ചതൊന്നും തിരിച്ചുനൽകാൻ ഒരു മകൾക്കും മകനും കഴിയില്ല. ഒരിക്കൽ നഷ്ടപ്പെട്ട ലോകം ഒരു രക്ഷിതാവും തിരിച്ചുചോദിക്കില്ല. തനിക്കുവേണ്ടി സ്വപ്നങ്ങൾ ഉപേക്ഷിച്ചവരെ വഴിയിൽ ഉപേക്ഷിക്കാതിരിക്കാനുള്ള വിവേകമെങ്കിലും മക്കൾ കാട്ടണം. 

English Summary: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com