തിരിച്ചടി കരുത്താക്കാം

subhadhinam
SHARE

എല്ലാ പ്രചോദനങ്ങളും പോസിറ്റീവ് ആകില്ല. എല്ലാ പ്രേരണകളും ഹൃദ്യവുമാകില്ല. ഭയം പ്രേരണയാണ്; നിസ്സഹായത പ്രേരണയാണ്; നഷ്ടം പ്രേരകശക്തിയാണ്. ക്രിയാത്മക പ്രചോദനങ്ങളിലൂടെ വിജയിച്ചിട്ടുള്ളവരെക്കാൾ കൂടുതൽ നിഷേധാത്മക പ്രേരണകളിലൂടെ അതിജീവനം നടത്തിയവരായിരിക്കും. 

തടസ്സമില്ലാത്ത വഴികളും യഥാസമയത്തുള്ള പിന്തുണയും ഒരു സാഹസികനും ജന്മം നൽ‌കില്ല. അപ്രതീക്ഷിത പരീക്ഷണങ്ങളും ആകസ്മിക വിനാശങ്ങളും അനിതരസാധാരണമായ അതിജീവനശേഷി തെളിയിക്കും. അനുകൂല ഘടകങ്ങൾ അപ്രസക്തമെന്നല്ല; പക്ഷേ, പ്രതികൂല ഘടകങ്ങൾക്കു ദൃഢതയും പ്രാപ്തിയും കൂടും. വെള്ളവും വളവും ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഒന്നും തഴച്ചുവളരുന്നത്; വെയിലും മഴയും ഏൽക്കുന്നതുകൊണ്ടുകൂടിയാണ്. 

അഭയം പ്രാപിച്ചിരിക്കുന്ന അലസതയെ ഭേദിക്കുന്നതെന്തോ, അതാണു പ്രചോദനം. സുഖം പകരുന്ന കാര്യങ്ങളോടുള്ള അത്യാകർഷണവും അടിമത്തവുമാണ് ഉള്ളിലെ കരുത്തിനെ മയക്കിക്കിടത്തുന്നത്. ഇങ്ങനെ തുടരുന്നതുകൊണ്ട് ചില ‘നേട്ടങ്ങളുണ്ട്’ – അപരിചിതമായവയെ അഭിമുഖീകരിക്കേണ്ട, അസംതൃപ്തി നൽകുന്നവയെ ക്ഷണിച്ചു വരുത്തേണ്ട, അപകടങ്ങളോ അപകീർത്തിയോ ഉണ്ടാകില്ല. 

എവിടെയായിരിക്കുന്നുവോ അവിടെത്തന്നെ തുടരാൻ തീരുമാനിക്കുന്നതാണ് കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളിൽ എത്തിച്ചേരാതിരിക്കുന്നതിനു കാരണം. ഒരിക്കലും മാറ്റാൻ കഴിയാത്ത ചില ശീലങ്ങളും പ്രത്യേകതകളും തകർക്കപ്പെടണമെങ്കിൽ അനർഥങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകണം. രണ്ടു സാധ്യതകളുണ്ടവിടെ – ഒന്നുകിൽ തകർന്നു തരിപ്പണമാകാം, അല്ലെങ്കിൽ തേരു തെളിച്ച് തിരിച്ചുവരാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA