സ്ഥാനവും വ്യക്തിത്വവും

subhadinam
SHARE

പ്രശസ്തമായ കഥ. രൂപസാദൃശ്യമുള്ള രണ്ടു ബാലന്മാർ. ഒരാൾ ഇംഗ്ലണ്ടിലെ കിരീടാവകാശിയായ എഡ്വേഡ് രാജകുമാരൻ. ചേരിപ്രദേശത്തു താമസിക്കുന്ന ടോം ആണു രണ്ടാമൻ. ഒരുദിവസം ഇരുവരും അവരുടെ വേഷങ്ങൾ വച്ചുമാറാൻ തീരുമാനിച്ചു. ടോമിന്റെ വേഷം ധരിച്ച് ഭിക്ഷക്കാർക്കൊപ്പം അലഞ്ഞുതിരിഞ്ഞ രാജകുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ടോം കൊട്ടാരത്തിലെത്തി സുഖസൗകര്യങ്ങളിൽ ജീവിക്കാനും തുടങ്ങി. കുമാരനെ രാജാവായി വാഴിക്കാനുള്ള ചടങ്ങുകളും കൊട്ടാരത്തിൽ തുടങ്ങി. 

ഭാഗ്യവശാൽ, എഡ്വേഡിനു കൊട്ടാരത്തിലെത്താൻ കഴിഞ്ഞതുകൊണ്ട് യഥാർഥ രാജാവിനെത്തന്നെ അവർക്കു കിട്ടി. കുറച്ചു നാളത്തേക്കെങ്കിലും സാധാരണക്കാരനായി കഴിഞ്ഞതുകൊണ്ട് പിന്നീട് അവർക്കു വേണ്ടിയാണ് എഡ്വേഡ് ഭരണം നടത്തിയത്.

ഇരിക്കുന്ന സ്ഥാനങ്ങളെ അലങ്കരിക്കുന്നവരും സ്ഥാനങ്ങളുടെ മഹിമകൊണ്ട് അലംകൃതരാകുന്നവരുമുണ്ട്. രണ്ടാമത്തെ വിഭാഗമാണ് അധികവും.‌ അപൂർവമായി ചിലരെങ്കിലും അവർ വഹിക്കുന്ന സ്ഥാനങ്ങളെ അലങ്കരിക്കാൻ മാത്രം വ്യക്തിപ്രഭാവം ഉള്ളവരാണ്. ആളുകളുടെ മഹനീയത കൊണ്ട് അവർ ഇരുന്ന കസേരകൾ ശ്രദ്ധിക്കപ്പെടും. വ്യക്തികളുടെ ശ്രേഷ്ഠതകൊണ്ടു ശ്രദ്ധിക്കപ്പെട്ട സ്ഥാനങ്ങൾക്ക് കർമോത്സുകതയുടെയും പ്രവർത്തനക്ഷമതയുടെയും കഥകൾ പങ്കുവയ്ക്കാനുണ്ടാകും. സ്ഥാനങ്ങളുടെ തിളക്കം കണ്ടു കയറിയവർ പറയുന്നത് പൊങ്ങച്ചവും കെട്ടുകഥകളുമായിരിക്കും.

ആരെ നയിക്കുന്നുവോ അവരായിത്തീരാൻ കഴിയുക എന്നതാണ് നയിക്കുന്നവർക്കുണ്ടാകേണ്ട ഗുണം. ദരിദ്രനോടും ദുർബലനോടും പൊരുത്തപ്പെടാൻ കഴിയില്ലെങ്കിൽ അവരുടെ നായകസ്ഥാനം ഏറ്റെടുക്കാതിരിക്കുന്നതാണു മര്യാദ. 

Content Highlight: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA