ADVERTISEMENT

കാലുമാറ്റവും സർക്കാരിന്റെ വീഴ്ചയും സഖ്യതർക്കങ്ങളുമായി കലങ്ങിയ കുളമാണു പുതുച്ചേരി. ആ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുമോയെന്ന ആകാംക്ഷയാണ് പുതുച്ചേരി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

പ്രചാരണം അവസാനിക്കുമ്പോൾ എൻഡിഎ സഖ്യത്തിനു വ്യക്തമായ മുൻതൂക്കമുണ്ട്. 30 സീറ്റുകളുള്ള സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ പ്രചാരണത്തിനെത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിർമല സീതാരാമനും റോഡ് ഷോ നടത്തി. നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കൊഴുകിയതിന്റെ ക്ഷീണം വിട്ടു കോൺഗ്രസ് ഉണർന്നിട്ടില്ല.

ഡിഎംകെയ്ക്ക് 13 സീറ്റുകൾ വിട്ടുനൽകേണ്ടിവന്നതിന്റെ അതൃപ്തി പലയിടങ്ങളിലും പ്രചാരണത്തെ ബാധിച്ചു. മുൻ മുഖ്യമന്ത്രി വി.നാരായണ സാമി മത്സരിക്കാത്തതു കോൺഗ്രസ് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയെങ്കിലും കളത്തിൽ കോൺഗ്രസ് ക്യാപ്റ്റനില്ലാത്ത കപ്പൽ പോലെയായിരുന്നു.

Content Highlights: BJP, Congress, Puducherry Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com