വാചകമേള

swamy
SHARE

∙സി. ദിവാകരൻ: ഞാൻ യൂണിവേഴ്സിറ്റി കോളജിൽ മാഗസിൻ എഡിറ്ററായിരുന്നു. പി. പത്മരാജൻ ഒരു കഥ എഴുതിത്തന്നതു മറിച്ചുപോലും നോക്കാതെ കുട്ടയിലിട്ടു. വിവരമറിഞ്ഞ ഒഎൻവി സാർ എന്നെ വിളിച്ചുവരുത്തി കഥ കൊടുക്കണമെന്നു കർശനമായി പറഞ്ഞു. ഞാൻ അതു വകവയ്ക്കാതെ മാഗസിൻ ഇറക്കി. അടുത്തലക്കം കൗമുദി വാരിക കണ്ട് ഞെട്ടി. പത്മരാജൻ തന്ന ‘ലോല’ എന്ന കഥ ഗംഭീരമായി വന്നിരിക്കുന്നു.

∙ എസ്.എൻ. സ്വാമി: രാവിലെ എട്ടരയ്ക്കാണു സിനിമ റിലീസ് ചെയ്തത്. ഒൻപതു മണിയോടെ വിമർശനത്തിന്റെ വിഡിയോ കാണാൻ ഇടയായി. ഇതൊന്നും ഞങ്ങൾക്കു പരിചിതമല്ല. 60 സിനിമകൾക്കു ഞാൻ തിരക്കഥ എഴുതി. അന്നൊന്നും ഇത്തരം പ്രവണതകൾ ഉണ്ടായിട്ടില്ല. 

∙ മമ്മൂട്ടി: കയ്യടി കിട്ടാൻ പഞ്ച്‌ലൈനുകൾ ഉണ്ടാക്കുന്നതല്ല. സിനിമ കാണുമ്പോൾ സ്വാഭാവികമായി കയ്യടിച്ചുപോകുന്നതാണ്. പ്രേക്ഷകന്റെ മനസ്സിൽ ആവേശമുണ്ടാക്കുമ്പോഴാണു കയ്യടി സംഭവിക്കുന്നത്. അതിനായി സീനുകളും മറ്റും ഉൾപ്പെടുത്തി അവരെ ദിശമാറ്റി സ്വാധീനിക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അതു സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്.

∙ ഡോ. എസ്.എസ്.ലാൽ: വ്യത്യസ്ത മേഖലകളിലുള്ളവർ രാഷ്ട്രീയത്തിൽ വന്നാൽ വ്യത്യസ്ത അറിവുകൾ കൊണ്ടുവരാൻ കഴിയും. പല രാജ്യങ്ങളിലും അങ്ങനെയാണ്. ഇവിടെ മാത്രമാണു രാഷ്ട്രീയം തൊഴിലാക്കുന്നത്. എല്ലാ വിഷയത്തിലും രാഷ്ട്രീയക്കാർ അഭിപ്രായം പറയുന്നുണ്ട്. രാഷ്ട്രീയക്കാർക്കു പ്രത്യേകിച്ച് വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും എല്ലാം അറിയാമെന്ന ഭാവമാണ്. സിപിഎമ്മാണ് അങ്ങനെ എത്തിച്ചത്.

∙ ടി. പത്മനാഭൻ: ഞാൻ ഒരിക്കലും എനിക്കു കിട്ടാൻ വേണ്ടിയല്ല ചെറുകഥയ്ക്കു വേണ്ടി ശബ്ദമുയർത്തിയത്. ചെറുകഥ എന്ന സാഹിത്യരൂപത്തോടുള്ള മമത, ബഹുമാനം ഇവയൊക്കെയാണ് അങ്ങനെ പറയിച്ചത്. എന്നെങ്കിലും വയലാർ അവാർഡ് കിട്ടുകയാണെങ്കിൽ നിരസിക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. വയലാർ അവാർഡ് എന്റെ കഥാ സമാഹാരത്തിനാണെന്നു കേട്ടപ്പോൾ തന്നെ നിരാസത്തിന് തയാറെടുക്കുകയും ചെയ്തിരുന്നു. പക്ഷേ ഞാൻ ബഹുമാനത്തോടെ കാണുന്ന   പി.കെ.വാസുദേവൻ നായരാണല്ലോ ട്രസ്റ്റിന്റെ ചെയർമാൻ എന്നോർത്തപ്പോൾ എനിക്കങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല.

∙ ഇന്ദ്രൻസ്: കോമഡി വേഷങ്ങളൊന്നും ഇപ്പോൾ അങ്ങനെ വരുന്നില്ല. പക്ഷേ, അങ്ങനെ വിഷമിക്കാറില്ല. അപ്പോഴൊക്കെ ഞാൻ എന്റെ പഴയ ഏതെങ്കിലും സിനിമകളുടെ ക്ലിപ്പുകൾ എടുത്തുകണ്ട് സമാധാനപ്പെടും.

English Summary: Malayalam quotes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA