ADVERTISEMENT

1947 ഓഗസ്റ്റ് 15നു പുലർച്ചെ ജനിച്ച ഇരട്ടകൾ ടി.എം.പോളും ടി.മാത്യു വർക്കിയും. ഇന്ത്യയ്ക്കൊപ്പം 75–ാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെ അവരിൽ വർക്കി കഴിഞ്ഞയാഴ്ച വിടവാങ്ങി. ആ സങ്കടത്തിലാണ് പോളിന്റെ കുടുംബം. മാവേലിക്കര പാർക്ക് ജംക്‌ഷനു സമീപം തൂമ്പുങ്കൽ വർക്കി മാത്യുവിന്റെയും അന്നമ്മയുടെയും മക്കളാണ് ഇരുവരും. 

പോൾ പറയുന്നു: ‘‘ഞങ്ങളിൽ ഒരാൾക്കു മാത്യു വർക്കി എന്നു പേരിട്ടു. രണ്ടാമത്തെയാളിന് അപ്പനിട്ട പേര് ‘ഫ്രീ’സൺ എന്നായിരുന്നു. ഫ്രീ ആയി കിട്ടിയ മകൻ, ഫ്രീഡം ദിനത്തിൽ ജനിച്ച പുത്രൻ ഇതെല്ലാമായിരുന്നു അപ്പന്റെ മനസ്സിൽ. പക്ഷേ, ആ പേര് ഔദ്യോഗികമായില്ല. അവസാനം പോൾ എന്നു പേരിട്ടു. സ്വാതന്ത്ര്യദിനത്തിൽ ജനിച്ചതുകൊണ്ടും ഇരട്ടകളായതുകൊണ്ടും സ്കൂളിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽനിന്ന് എല്ലാവർക്കും മധുരം കൊടുക്കും. ഞങ്ങളാകട്ടെ സ്കൂളിൽ എല്ലാവർക്കും അങ്ങോട്ടു മധുരം നൽകും. പഠിക്കുന്ന കാലത്ത് ഞങ്ങൾക്കു രാഷ്ട്രീയപ്രവർത്തനം ഉണ്ടായിരുന്നു. ഇപ്പോൾ വാർത്തയിലും മറ്റും ഓരോന്നു കാണുമ്പോൾ ഈ രാജ്യം എങ്ങോട്ടാണു പോകുന്നതെന്ന് ആലോചിക്കാറുണ്ട്. സ്വാതന്ത്ര്യം എന്ന വാക്കുപോലും അപ്രസക്തമായില്ലേ?’’

 

Content Highlight: Indian independence movement and Kerala, 75 Years of Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com