വാചകമേള

brp-bhaskar
SHARE

ദേശീയതാൽപര്യം മനസ്സിലാക്കാൻ കഴിവുള്ളവരും അതിനായി മറ്റാരെക്കാളുമേറെ ത്യാഗത്തിനു തയാറായവരുമാണ് തിരുവനന്തപുരത്തെ തീരദേശവാസികൾ. ബഹിരാകാശ ഗവേഷണം സ്ഥാപിക്കാൻ തുമ്പയാണ് അധികൃതർ കണ്ടെത്തിയ സ്ഥലം. വിക്രം സാരാഭായ് അതിർത്തിക്കല്ലുകളുമായി ഉദ്യോഗസ്ഥരെ അ ങ്ങോട്ടയയ്ക്കുകയല്ല ചെയ്​തത്​. പകരം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് അവരോടു പറഞ്ഞു. ഒരു പള്ളി നിൽക്കുന്നയിടമുൾപ്പെടെ മുഴുവൻ സ്ഥലവും അവർ വിട്ടുകൊടുത്തു. ബി.ആർ.പി.ഭാസ്കർ 

തുടക്കത്തിലൊക്കെ വൈസ് ചാൻസലർമാരെ ക്ഷണിച്ചുവരുത്തൽ ആയിരുന്നു. മികച്ച പണ്ഡിതരെ കണ്ടെത്തി അവരോടു ചുമതലയേൽക്കാൻ അഭ്യർഥിക്കുന്നു. അതു മാറി പ്രഗല്ഭരെ നാമനിർദേശം ചെയ്യുന്ന രീതി വന്നു. നാമനിർദേശം ചെയ്യാനുള്ള സമിതി സൃഷ്ടിക്കപ്പെട്ടു. അവർക്കു പരമയോഗ്യരെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ല. ശരാശരി യോഗ്യർ എന്നെ, എന്നെ എന്നു പറഞ്ഞ് അങ്ങോട്ടു ചെന്നു. പിന്നെപ്പിന്നെ അയോഗ്യരെ നിയമിക്കുന്നതു രാജ്യമെങ്ങും പതിവായി. രാജൻ ഗുരുക്കൾ

∙ ബെന്യാമിൻ: ഹിഗ്വിറ്റ മാത്രമല്ല സിനിമക്കാർ ഓസിനു ചൂണ്ടിക്കൊണ്ടുപോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ്. ഹരീഷിന്റെ അപ്പൻ, പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. എൻ.എസ്.മാധവനെതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പുകൂടി അറിഞ്ഞിരിക്കുന്നതു ന ന്ന്. പണവും സംഘടനയും ഉ ണ്ടെന്നു കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടതു തന്നെയാണ്.

∙ പ്രഭാവർമ: ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ.. എന്ന എന്റെ പാട്ടുകേട്ട് അമ്മ പറഞ്ഞു: ഇതു കാര്യമായി അംഗീകരിക്കപ്പെടും. അത് ഒരു അവാർഡും നേടിത്തന്നില്ലെങ്കിലും അതിന്റെ വ്യൂവർഷിപ് ഒരു കോടി കടന്നു മുന്നോട്ടുപോയി. ഇതു തന്നെയാവും അമ്മ പറഞ്ഞ അംഗീകാരം!

∙ സി.ആർ.നീലകണ്ഠൻ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ശശി തരൂരിനെതിരെ ഇടതുപക്ഷവും ബിജെപിയും ഉന്നയിച്ചിരുന്ന ആരോപണങ്ങൾ മറക്കാൻ സമയമായിട്ടില്ല. നാട്ടിൽ വേരില്ലാത്തയാൾ, മലയാളം അറിയാത്തയാൾ തുടങ്ങി ഭാര്യയുടെ മരണത്തിൽവരെ പങ്കുണ്ടെന്നുകൂടി അവർ പ്രചരിപ്പിച്ചതാണ്. ഒരുപക്ഷേ, കോൺഗ്രസിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പില്ലെങ്കിൽ ഇടതുപക്ഷത്തേക്കു കൂറു മാറുകയാണെങ്കിൽ ഇതെല്ലാം അവർ മറക്കും.

∙ ഭദ്രൻ: ഇന്നു ടെക്‌നോളജി വളർന്ന് എല്ലാത്തരത്തിലുമുള്ള ടെക്‌നിക്കൽ സപ്പോർട്ടും ലഭ്യമാണ്. അതൊന്നും ഇല്ലാത്ത കാലത്താണ് മോഹൻലാൽ ഈ കണ്ട പണിയൊക്കെ (സ്ഫടികത്തിലെ ആട് തോമ) കാണിച്ചുവച്ചിരിക്കുന്നത്. ആക്‌ഷൻ ചെയ്യുന്നതിൽ മോഹൻലാലിനോളം മെയ്​വഴക്കമുള്ളവർ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS