ADVERTISEMENT

കുടുംബകാര്യങ്ങൾ നോക്കാൻ, ഉത്തരവാദിത്തങ്ങൾ സംരക്ഷിക്കാൻ സ്വന്തംകാര്യം വേണ്ടെന്നുവയ്ക്കുന്നു, നമ്മുടെ സ്ത്രീകളിൽ പലരും. അപ്പോഴും സമൂഹത്തിൽ തുല്യതയെന്ന അവരുടെ അവകാശം അകലെയെവിടെയോ... മലയാള മനോരമ നടത്തിയ സർവേയിലെ കണ്ടെത്തലുകൾ

സർവേയിൽ പങ്കെടുത്തവർ

∙ ട്രാൻസ്ജെൻ‌ഡർ – 0.15%
∙ സ്ത്രീകൾ - 80.12%
∙ പുരുഷന്മാർ – 19.73%

സ്ത്രീധന പീഡനം ഏറ്റവും നീറുന്ന പ്രശ്നങ്ങളിൽ ഒന്നു തന്നെയെന്ന് വനിതാദിന സർവേയിൽ പങ്കെടുത്തവർ അടിവരയിടുന്നു. 16.58% പേർ ഇതാണ് ഒന്നാമത്തെ പ്രശ്നമായി വിലയിരുത്തിയത്. സ്ത്രീധനം വേണ്ട എന്നു പറയുമ്പോഴും പ്രവൃത്തിയിൽ അത് ഇനിയും അകലെയാണെന്ന നിരാശ ബാക്കി.

∙ ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും ഒരേപോലെ കൈകാര്യം ചെയ്യേണ്ട സ്ഥിതി: 29.85%
∙ സ്വന്തമായി വരുമാനമില്ലാത്തതിന്റെ ദുരിതം – 16.15%
∙ ഒരു കാര്യത്തിലും സ്വതന്ത്രമായി തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥ– 13.58%
∙ ഭർത്താവിന്റെയോ ഭർതൃകുടുംബത്തിന്റെയോ നിരന്തരപീഡനം – 7.95%
∙ മദ്യപാനത്തെ തുടർന്നുള്ള കുടുംബപ്രശ്നങ്ങൾ – 7.22%
∙ രൂപം, നിറം എന്നിവയുടെ പേരിലുള്ള പരിഹാസം – 2.82%
∙ കുടുംബപ്രാരബ്ധം മൂലം ജോലി ഉപേക്ഷിക്കേണ്ടി വരുന്നത് – 2.83%
∙ സദാചാര ഗുണ്ടായിസം – 2.61 %
∙ പണം സ്വന്തം നിലയ്ക്ക് ചെലവഴിക്കാനാകാത്തത് – 0.41%

10 പ്രശ്നങ്ങളിൽ 1,2,3 എന്നിങ്ങനെ മുൻഗണനാ ക്രമത്തിൽ റാങ്ക് ചെയ്യാനാണു നിർദേശിച്ചിരുന്നത്. സർവേയിൽ പ്രതികരിച്ചവർ ഒന്നാമതായി റാങ്ക് ചെയ്തിട്ടുള്ള പ്രശ്നത്തിന്റെ ശതമാനക്കണക്കാണിത്.

∙ സ്ത്രീകൾക്ക് സ്വന്തം കാര്യത്തിന് നേരമുണ്ടോ?
   ഇല്ല, ഇല്ല, ഇല്ല എന്ന് 85%

സ്വന്തം കാര്യങ്ങൾ, ആരോഗ്യം, സ്വപ്നങ്ങൾ തുടങ്ങിയവയെല്ലാം ‘പിന്നീടാകട്ടെ’ എന്നു സ്ത്രീകൾക്കു മാറ്റിവയ്ക്കേണ്ടി വരാറുണ്ടോ എന്ന ചോദ്യത്തിന് 85% പേരും പറഞ്ഞു– തീർച്ചയായും ഉണ്ട്. 58.55% പുരുഷന്മാരും 91.55% സ്ത്രീകളും ഇക്കാര്യത്തിൽ ഒറ്റക്കെട്ട്. മറിച്ചുള്ള മറുപടി പറഞ്ഞ പുരുഷന്മാർ– 41.45%, സ്ത്രീകൾ – 8.45%.

women

∙ വീട്ടുജോലികൾ, പ്രായമായവരെ / ഭിന്നശേഷിക്കാരെ പരിചരിക്കൽ എന്നിവ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും പങ്കിടാറുണ്ടോ?
ഇല്ല – 25.07%, ചെറിയ ജോലികൾ ചെയ്യും – 28.76%, എല്ലാ ജോലിയും പങ്കിടും – 12.24%, ചെയ്യാൻ ആവശ്യപ്പെട്ടാൽ ചെയ്യും – 33.92%.

∙ സ്വന്തം വരുമാനം ഇഷ്ടത്തിനു ചെലവഴിക്കാൻ സ്ത്രീക്കു കഴിയുന്നുണ്ടോ? വരുമാനമില്ലാത്ത സ്ത്രീയാണെങ്കിൽ സ്വന്തം ഇഷ്ടങ്ങൾക്കായി പണം ലഭിക്കാറുണ്ടോ?

child

∙ സ്ത്രീകൾ വീടുകളിൽ മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിക്കുന്നുണ്ടോ? ഉണ്ടെന്ന് 80.84% പേർ.

∙ ജീവിതത്തിൽ ഏറ്റവും പ്രധാനം ‘നല്ല വിവാഹബന്ധം’ ആണോ എന്ന ചോദ്യത്തിന് അതു മാത്രമല്ല പ്രധാനമെന്നു പറഞ്ഞത് 62.50% പേരാണ്. അതേയെന്നു പറഞ്ഞ 32.02 ശതമാനത്തിൽ 59.48% പുരുഷന്മാരും 32.02% സ്ത്രീകളും.

∙ മക്കളെ വളർത്തേണ്ടത് അമ്മയും അച്്ഛനും ചേർന്ന്
   (അല്ല, അമ്മയ്ക്കാണു കൂടുതൽ ഉത്തരവാദിത്തം എന്നു പറഞ്ഞത് 12.18% പേർ!)

പതുക്കെയാണെങ്കിലും മാറ്റം നടന്നെത്തുന്നുവെന്നതിന്റെ അടുത്ത ഉദാഹരണമാണിത്. 87.20% പേരും കുട്ടികളുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലെയും ഉത്തരവാദിത്തങ്ങളും ചുമതലകളും അമ്മയും അച്ഛനും ഒരേപോലെ പങ്കിടേണ്ടതാണെന്ന് അടിവരയിട്ടു. 12.18% പേർ അമ്മ തന്നെയാണ് പ്രധാന ചുമതലക്കാരിയെന്ന് ഉറപ്പിച്ചപ്പോൾ 0.62% പേർ പറഞ്ഞു അത് അച്ഛനാണെന്ന്!.
മക്കളുടെ കാര്യങ്ങളിൽ അമ്മ വേണം കൂടുതൽ ശ്രദ്ധിക്കാനെന്നു പറഞ്ഞത് ആരെന്നോ– 12.95% സ്ത്രീകളും 9.07% പുരുഷന്മാരും.

respons

∙ കഷ്ടം, ജോലിസ്ഥലത്തെ വേർതിരിവ്

സ്ത്രീകൾക്കു ജോലിസ്ഥലത്തു പുരുഷനൊപ്പം തുല്യപരിഗണന കിട്ടുന്നില്ലെന്ന് 76.60% പേർ വെളിപ്പെടുത്തി. 81.36% സ്ത്രീകളും 57.41% പുരുഷന്മാരും ഇക്കാര്യം പങ്കുവച്ചു. തുല്യതയുണ്ടെന്ന് പറഞ്ഞത് 42% പുരുഷന്മാരും 18.64% സ്ത്രീകളും.

safety

∙ സ്ത്രീകൾക്ക് വീടോ സ്വത്തോ വേണ്ടേ?

വീടു വാങ്ങുമ്പോൾ അതു സ്ത്രീകളുടെ പേരിൽ കൂടി ആകുക, കുടുംബസ്വത്തിൽ സ്ത്രീകൾക്കു തുല്യ പങ്കാളിത്തം ഉണ്ടാകുക എന്നിവ അനിവാര്യമാണെന്ന് 96.53% പേർ പറഞ്ഞു – 91.48% പുരുഷന്മാരും 97.81% സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.

∙ 63.32% പറയുന്നു, വീട്ടിൽ സ്ത്രീ ഇപ്പോഴും രണ്ടാം സ്ഥാനത്ത്

വീടുകളിൽ സ്ത്രീക്കും പുരുഷനും തുല്യപരിഗണനയാണോ ലഭിക്കുന്നതെന്ന ചോദ്യത്തിന് 63.32 % പേർ ‘അല്ല’ എന്ന് ഉത്തരം പറഞ്ഞു. വീട്ടിൽ തുല്യതയുണ്ടെന്ന് 36.68% പേരാണ് അഭിപ്രായപ്പെട്ടത്. 
പുരുഷന്മാരുടെ മാത്രം പ്രതികരണമെടുത്താൽ, തുല്യതയുണ്ടെന്നാണ് 62.31% പേർ അവകാശപ്പെട്ടത്. ഇല്ല എന്നു പറഞ്ഞത് 37.69 ശതമാനവും. സ്ത്രീകളുടെ അഭിപ്രായത്തിലാകട്ടെ ഇതു നേരെ തിരിച്ചും– തുല്യപരിഗണനയില്ലെന്ന് 69.58% പേരും ഉണ്ടെന്ന് 30.42% പേരും.

equality

∙ പെണ്ണ് തനിച്ച് സിനിമയ്ക്ക് പോകേണ്ടെന്ന് 16.48% പേർ

പെണ്ണുങ്ങൾ തനിച്ചു സിനിമയ്ക്കു പോകുന്നതും രാത്രിയിൽ യാത്ര ചെയ്യുന്നതുമൊന്നും ശരിയല്ലെന്ന് കട്ടായം പറഞ്ഞത് 16.48% പേരാണ്; ഇതിൽ 21.89% പുരുഷന്മാരും 15.16% സ്ത്രീകളും. ഇത്തരം സ്വാതന്ത്ര്യങ്ങൾ ഉണ്ടാകേണ്ടതു തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞ 56.37% പേരിൽ 58.63% പുരുഷന്മാർ, 55. 84% സ്ത്രീകൾ. ഏറക്കുറെ എന്ന മറുപടി നൽകിയത് 27.15 % പേർ

∙ പല പ്രശ്നങ്ങൾക്കും കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്നു കരുതുന്നുണ്ടോ?
   ഉണ്ട് – 17.99%
   ഇല്ല – 82.01%

bad

∙ ഓടിയോടി തലപെരുക്കും

ഇരട്ട ജോലിയെക്കുറിച്ചു ചോദ്യം തയാറാക്കുന്നതിനു മുൻപു സ്ത്രീകളുമായി സംസാരിച്ചപ്പോൾ ഒരാൾ പ്രതികരിച്ചതിങ്ങനെ: ‘‘ ഇരട്ട ജോലിയല്ല. ഇതു പരട്ട ജോലിയാണ്. ഓടിയോടി തലപെരുക്കും. ഹറീഡ് വിമൻ സിൻഡ്രോം എന്നു കേട്ടിട്ടില്ലേ? വീട്, കുട്ടികളുടെ പഠനം, സ്വന്തം ജോലി, ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടിലെയും കാര്യങ്ങൾ, വീട്ടിലുള്ളവരുടെ ആരോഗ്യം നോക്കൽ, അസുഖം വന്നാൽ കൂട്ടിരിക്കൽ – അങ്ങനെ ഡോക്ടറും നഴ്സും വേലക്കാരിയും പിഎയും കണക്കുനോട്ടക്കാരിയും മാനേജരും ടീച്ചറും എല്ലാമായി 24 മണിക്കൂർ ശൂ... എന്നു പോകും. എവിടെയെങ്കിലും അൽപമൊന്നു പിഴച്ചാൽ പിന്നെ സമാധാനവുമില്ല. ശരിക്ക് ഉറങ്ങാൻ പോലും പറ്റാറില്ല. ’’

ഇതിനോടു ചേർന്നു നിൽക്കുന്നു സർവേയിലെ ഈ ചോദ്യം: വീട്ടിലും ജോലിസ്ഥലത്തും ഒരേപോലെ ‘മിടുക്കി’യാണെന്നു സമൂഹത്തെ ബോധ്യപ്പെടുത്താൻ സ്ത്രീകൾ പ്രയാസപ്പെടുന്നുണ്ടോ?
ഉണ്ട്, ഉണ്ട്, ഉണ്ട് – ഒരു തരം രണ്ടുതരം മൂന്നുതരം എന്ന് 84.69% പേരുടെ ഉത്തരം. 15.31% പേർ ഇല്ല എന്നു പ്രതികരിച്ചു. പുരുഷന്മാരിൽ 65% പേരും സ്ത്രീകളിൽ 89.56% പേരും ‘മിടുക്കി’യാകുകയെന്ന മെനക്കേടിന്റെയും ബാധ്യതയുടെയും പിരിമുറുക്കം സ്ത്രീകൾക്കുണ്ടെന്നു പറഞ്ഞു.

slap

∙ ഓരോ നിമിഷവും പരീക്ഷണം

സർവേ പൂരിപ്പിച്ച ശേഷം ഓഫിസിലേക്കു വിളിച്ച ഒരു സ്ത്രീ ഇതുകൂടി ഓർമിപ്പിച്ചു, ‘‘ നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ, നല്ല നാത്തൂൻ ഇതെല്ലാം വീട്ടിൽ ഓരോ നിമിഷവും തെളിയിച്ചുകൊണ്ടേയിരിക്കണം. ജോലിസ്ഥലത്തെക്കാര്യം പിന്നെ പറയേണ്ട. ഇതിന്റെയെല്ലാം ഇടയ്ക്കു വേറെ ഒരു സംഗതി കൂടിയുണ്ട് – കുറ്റബോധം. അയ്യോ ഞാൻ ചെയ്തതു ശരിയായില്ലേ? ഇന്നു കുളിക്കാൻ കൂടുതൽ നേരം എടുത്തതു തെറ്റായിപ്പോയോ? ഞാൻ നല്ല ഒരു ‌സ്ത്രീയല്ലേ... ഇക്കാര്യം കൂടി നിങ്ങൾ എഴുതണം. മറക്കരുത്.’’

തയാറാക്കിയത്: ഗായത്രി ജയരാജ്

English Summary: womens day survey conducted by Malayala Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com