ADVERTISEMENT

സിലിക്കൺ വാലി ബാങ്കിലെ അക്കൗണ്ടിലുള്ള പണത്തിന് എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് കേരളത്തിൽ നിന്നടക്കമുള്ള ടെക് സംരംഭകർ. എസ്‍വിബിയിലെ ഇൻഷുർ ചെയ്ത നിക്ഷേപങ്ങളെല്ലാം ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻ‍സ് കോർപറേഷൻ രൂപീകരിച്ച ബാങ്ക് ഓഫ് സാന്റ ക്ലാരയിലേക്ക് മാറ്റിയിരുന്നു. ഈ ബാങ്ക് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പ്രവർത്തനം ആരംഭിക്കുകയും ഇൻഷുർ ചെയ്ത തുക തിരികെ നൽകിത്തുടങ്ങുകയും ചെയ്യുമെന്നാണു പ്രതീക്ഷ. 

2.5 ലക്ഷം ഡോളറിനു വരെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഈ തുക പുതിയ അക്കൗണ്ടിലേക്കു മാറ്റാനുള്ള സേവനം ഇന്നു വൈകിട്ടോടെ ലഭ്യമാക്കിയേക്കും. ഇതിനു മുകളിലുള്ള തുക ഉടൻ ലഭിക്കില്ല. ബാങ്കിന്റെ ആസ്തി വിറ്റ ശേഷം മാത്രമായിരിക്കും ഇതു നൽകുക. തുക വ്യക്തമാക്കുന്ന റിസീവർ സർട്ടിഫിക്കറ്റ് അക്കൗണ്ട് ഉടമയ്ക്കു നൽകും. എന്നാൽ എത്ര സമയത്തിനുള്ളിൽ തുക ലഭിക്കുമെന്നു പറയാനാകില്ല.ബാങ്ക് മറ്റാരെങ്കിലും ഏറ്റെടുത്താൽ പരമാവധി തുക വേഗത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്. യുഎസ് ആസ്ഥാനമായ സ്റ്റാർട്ടപ് ആക്സി‍ലറേറ്റർ കമ്പനിയായ വൈ കോംബിനേറ്ററിനു കീഴിലുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഭൂരിഭാഗത്തിനും 2.5 ലക്ഷം ഡോളറിനു മുകളിൽ നിക്ഷേപമുണ്ട്. എസ്‍വിബിയിൽ അക്കൗണ്ടുള്ള പതിനായിരത്തോളം സ്റ്റാർട്ടപ് കമ്പനികൾക്ക് 30 ദിവസത്തേക്ക് ശമ്പളം നൽകാൻ പ്രയാസം നേരിടുമെന്നും ഒരു ലക്ഷം പേരുടെ തൊഴിലിനെ ബാങ്കിന്റെ തകർച്ച ബാധിക്കുമെന്നും വൈ കോംബിനേറ്റർ യുഎസ് സർക്കാരിനു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

English Summary: writeup about for money in  silicon valley bank account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com