ADVERTISEMENT

കെ.ജി.ശങ്കരപ്പിള്ള: അധികാരത്തിനുവേണ്ടി കടിപിടികൂടുന്ന രാഷ്ട്രീയക്കാരെങ്ങനെ ഇടതുപക്ഷമാകും? കേരളത്തിൽ ശ്രീനാരായണഗുരു മുതലുള്ളവരുമായി ജൈവ സാംസ്കാരികബന്ധം ഉപേക്ഷിച്ച ഇടതുപക്ഷം ക്ഷയിക്കുന്നു. സംസ്കാര ചരിത്രം മറന്ന രാഷ്ട്രീയക്കാരന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന സാംസ്കാരിക നായകരുടെ മുതുക് യാചിക്കുന്നത് ഒരു കനത്ത തൊഴിയാണ്.

ചെറുവയൽ രാമൻ: ഇപ്പോൾ 60–70 വയസ്സുള്ളവരുടെ കാലം കഴിഞ്ഞാൽ കൃഷി പൂർണമായും ഇല്ലാതാകും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി വേണം. കർഷകനു ശമ്പളം കൊടുക്കണം, കുടുംബത്തെ ഇൻഷുർ ചെയ്യണം, അവരെ കാണുമ്പോൾ എണീറ്റുനിന്ന് ബഹുമാനിക്കണം.

സക്കറിയ: പാർട്ടിയുടെ മുഖം രൂക്ഷമാകുകയും അതിന്റെ പ്രവൃത്തികൾക്കു മനുഷ്യന്റെ മുഖം നഷ്ടപ്പെടുകയും ചെയ് തു. ഒരു സ്റ്റാലിനിസ്റ്റ് മുഖം കൊണ്ടുവരുന്നതിൽ ഇഎംഎസിനു പങ്കുണ്ട്. സോവിയറ്റ് മോഡൽ ഇവിടെ കൊണ്ടുവരാം എന്നുകരുതി. എവിടെയോ വച്ച് ഇഎംഎസ് തിരുത്തുകയോ മറ്റോ ചെയ്തതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, അപ്പോഴേക്കും കൈവിട്ടുപോയി. 

ദാമോദർ പ്രസാദ്: ഇഎംഎസിന്റേത് വൾഗർ മാർക്സിസമായിരുന്നില്ല. സ്വർണക്കട മുതൽ റിയൽ എസ്റ്റേറ്റ് –വൻകിട ഹോട്ടൽ മുതലാളിമാരെ കാൺകെതന്നെ തരളചിത്തനാകുന്ന പ്രകൃതമായിരുന്നില്ല ഇഎംഎസിന്റേത്. ഒരുപക്ഷേ അതിനുള്ള കാരണം ത്യാഗോജ്വലമായ ഒരു തലമുറയുടെ പ്രതിനിധി കൂടിയായിരുന്നു ഇഎംഎസ് എന്നുള്ളതാണ്. 

അനിൽ ആന്റണി: ആദ്യകാലങ്ങളിൽ പാർട്ടിയിൽ അവസരം ലഭിച്ചത് ആന്റണിയുടെ മകൻ എന്ന നിലയിൽ തന്നെയാണ്. വ്യക്തിപരമായി കഴിവുകളുണ്ട്. അതു ക്രിയാത്മകമായി പാർട്ടിക്കുവേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി ആന്റണിയുടെ മകനായതിനാൽ പല അവസരങ്ങളും നിഷേധിക്കപ്പെട്ടു.

മാധവ് ഗാഡ്ഗിൽ: നമ്മുടെ സ്വന്തം ‘സ്വാഗതം ചെയ്യുന്ന തലമുറ’ (welcome generation) നമ്മെ പുതിയതും മെച്ചപ്പെട്ടതുമായ വഴികളിലേക്കു നയിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. കാരണം, അവർ സാമൂഹികനീതിയും തുല്യതയും സമത്വവും മനുഷ്യന്റെ അന്തസ്സും തുറന്ന സമൂഹവും ഉത്തരവാദിത്തവും നിയമവാഴ്ചയും പ്രഘോഷിക്കുന്നതും വംശീയതയ്ക്കും ലിംഗവിവേചനത്തിനും ഇടമില്ലാത്തതുമായ ഭരണഘടന നിലനിൽക്കുന്ന സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ജനിച്ച മൂന്നാം തലമുറയാണ്.

സത്യൻ അന്തിക്കാട്: ഹാസ്യം മരുന്നാണ്, പ്രതിസന്ധികളെ ലാഘവത്തോടെ നേരിടാൻ കഴിയുന്ന മരുന്ന്. ഞാൻ സിനിമകളിൽ വന്ന കാലത്ത് സ്ഥിരമായി കേൾക്കാറുള്ള കമന്റ് ആണ്, തിയറ്ററിൽ ചിരി ഉയർന്നാൽ പടം ഹിറ്റ്. ഇന്നും ആ അഭിപ്രായത്തിനു മാറ്റമില്ല. 

രതീഷ് ബാലകൃഷ്ണ പൊതുവാൾ: പൊളിറ്റിക്കലി കറക്ട് ആയ സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ഓഡിയൻസ് ഉണ്ട്. അതിൽ താൽപര്യമില്ലാത്തവരുമുണ്ട്. അതിന്റെ അളവ് ഏറുന്നതും കുറയുന്നതും അനുസരിച്ച് അതതുകാലത്ത് സിനിമകളിലെ പൊളിറ്റിക്കൽ കറക്ട്നസിന്റെ സാന്നിധ്യം മാറും. 

കാളീശ്വരം രാജ്: മുൻപ് അംഗപരിരക്ഷകരെയും അധികാരത്തിന്റെ അടയാളങ്ങളെയും ഉപേക്ഷിച്ചുകൊണ്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നടത്തിയത് പ്രതീകാത്മക ആഹ്വാനം കൂടിയായിരുന്നു  കോടതികളിലെ ഫ്യൂഡലിസത്തിനെതിരായ ആഹ്വാനം. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾക്കും വേഷവിധാനങ്ങൾക്കും അപ്പുറം കോടതികളോടുള്ള അഭിഭാഷകരുടെ സമീപനത്തിലും സമത്വവീക്ഷണത്തിൽ അധിഷ്ഠിതമായ മാറ്റം ഉണ്ടാകണം. 

ഡോ.വി.എസ്.വിജയൻ: ബ്രഹ്മപുരത്ത് നിയമം പാലിച്ചല്ല ഒന്നും നടന്നത്. ജൈവ–അജൈവ മാലിന്യം വേർതിരിക്കാതെയാണ് ബ്രഹ്മപുരത്തേക്കു കൊണ്ടുവന്നത്. പുനരുപയോഗത്തിനായി വേർതിരിച്ചുനൽകേണ്ട പ്ലാസ്റ്റിക്കും ബ ്രഹ്മപുരത്തെത്തി. നമ്മൾ ഉ ണ്ടാക്കിയ പ്രശ്നങ്ങളാണ് നമുക്കു വിനയായി തീർന്നത്. ബ്ര ഹ്മപുരത്ത് സർക്കാരിനു ഗുരുതരമായ വീഴ്ച സംഭവിച്ചു. എന്തു നടക്കുന്നു എന്ന് ആരും കൃത്യമായി മോണിറ്റർ ചെയ്തില്ല. 

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com