ADVERTISEMENT

വൈക്കം സത്യഗ്രഹം ആറുമാസം പിന്നിട്ടപ്പോഴാണ് അനുഗ്രഹാശിസ്സുകളുമായി ശ്രീനാരായണ ഗുരു എത്തിയത്. 1000 രൂപ സംഭാവന ചെയ്തതു കൂടാതെ ആശ്രമത്തിൽ ദർശനത്തിനെത്തുന്നവർ കാണിക്കയായി നൽകിയതെല്ലാം സത്യഗ്രഹ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുകയും ചെയ്തു. അതിനു മുൻപുതന്നെ വൈക്കത്തു സ്ഥലം വാങ്ങി സ്ഥാപിച്ച വെല്ലൂർ മഠം സത്യഗ്രഹ ക്യാംപായി വിട്ടു നൽകിയിരുന്നു.

ഖദർ തൊപ്പിയണിഞ്ഞ് സത്യഗ്രഹം അനുഷ്ഠിക്കാനുള്ള താൽപര്യവും ഗുരു വ്യക്തമാക്കി. വൈക്കത്ത് ആശ്രമത്തിലെത്തിയ ഗുരുവിനായി പ്രത്യേക ലഘുഭക്ഷണം തയാറാക്കിയിരുന്നെങ്കിലും അദ്ദേഹം ഭക്ഷണശാലയിൽ പോയി മറ്റുള്ളവർക്കൊപ്പമിരുന്നു കഞ്ഞി കുടിച്ചു. അവിടെ പുലയ സമുദായത്തിലെ കുട്ടിയെ സത്യഗ്രഹികൾ ദത്തെടുത്തു വളർത്തിവരുന്നു എന്നുകണ്ടപ്പോൾ ഏറെ സന്തോഷിച്ചു.

വെല്ലൂർ മഠത്തിലെ തറിയിൽ ആദ്യമായി നെയ്‌തെടുത്തത് ഒരു ഖദർ തോർത്തായിരുന്നു. സത്യഗ്രഹികൾ അതു ഗാന്ധിജിക്ക് അയച്ചു കൊടുത്തു. രണ്ടാമത്തെ തോർത്ത് ഗുരുവിനാണു സമർപ്പിച്ചത്. ബോട്ടിൽ വർക്കലയ്ക്കു മടങ്ങാനിറങ്ങുമ്പോൾ, സത്യഗ്രഹികളുടെ സംഘം സമരഗാനങ്ങൾ ആലപിച്ച് എതിരെ വന്നത് ഗുരുവിനെ സന്തുഷ്ടനാക്കി. ‘നല്ല ശകുനമാണല്ലോ’ എന്നു പറഞ്ഞ് ചിന്തയിൽ മുഴുകി അദ്ദേഹം അവരെ നോക്കിനിന്നു.

ആലുവയിലെ ഗുരുവിന്റെ ആശ്രമത്തിലേക്കായി 30 നൂൽചക്രങ്ങൾ വൈക്കത്തുനിന്നു കൊടുത്തയച്ചിരുന്നു. പ്രത്യേക ചർക്ക പണിയാനും സ്വന്തമായി നൂൽനൂൽക്കാനും ഗുരു തീരുമാനിക്കുകയും ചെയ്തു.

English Summary: Gurudev who wanted to do satyagraha by wearing Khadar hat!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com