ADVERTISEMENT

തുഷാർ ഗാന്ധി: ഇവിടെ തിരഞ്ഞെടുപ്പു രാഷ്ട്രീയം അസമത്വം വർധിപ്പിക്കുകയാണ് ചെയ്തത്. വിഭജിച്ചു ഭരിക്കുകയെന്ന നയം ഇന്നു പുതിയ രീതിയിൽ തുടരുന്നു. രാഷ്ട്രീയനേതാക്കൾ സമത്വം ആഗ്രഹിക്കുന്നവരല്ല. അവർ സ്വാർഥതാൽപര്യങ്ങളും അധികാരദുരയുമുള്ളവരാണ്. ജനങ്ങൾ ഉള്ളുണർവുള്ളവരാകുകയാണ് ഇതിനുള്ള പോംവഴി. ഗാന്ധി, അംബേദ്കർ എന്നിവരുടെ ആശയങ്ങൾ ശരിയായ രീതിയിൽ ജനങ്ങൾ മനസ്സിലാക്കണം. 

∙ വിജയരാഘവൻ: നാടകരചനയിൽ ഏർപ്പെടുന്ന അച്ഛന്റെ ചിത്രം (എൻ.എൻ.പിള്ള) ഇന്നും മനസ്സിലുണ്ട്. പുതിയ നാടകത്തിന് അഡ്വാൻസ് വാങ്ങി, ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞാലും എഴുത്ത് തുടങ്ങിയിട്ടുണ്ടാകില്ല. എഴുത്ത് തുടങ്ങുമ്പോഴെല്ലാം അച്ഛനു ശക്തമായ പനി വരുമായിരുന്നു. പനി വരാതെ എന്റെ ഓർമയിൽ അച്ഛനൊരു നാടകവും എഴുതിയിട്ടില്ല. 

ഭദ്രൻ: ഇപ്പോഴും 90% മാർക്ക് വാങ്ങിക്കുകയാണ് മിക്ക മാതാപിതാക്കളുടെയും ലക്ഷ്യം. 95% മാർക്ക് വാങ്ങിച്ച ഡോക്ടർമാർ ഒന്നുമല്ല ലോകപ്രശസ്തരായ സർജന്മാരായത്. മാർക്കല്ല ഒന്നിനും അടിസ്ഥാനം, മറ്റു വൈഭവങ്ങളാണ്. അതറിയാത്ത മാതാപിതാക്കൾ ഒരുപാട് പേരുണ്ട്. അവിടെയാണ് എന്റെ സ്ഫടികം സിനിമയുടെ പ്രസക്തി. 

രാംമോഹൻ പാലിയത്ത്: കാരണവന്മാർ കുറെ പഴഞ്ചൻ കാര്യങ്ങൾ പറഞ്ഞ് നമ്മളെ ശട്ടം കെട്ടി. നമ്മുടെ മക്കളുടെ തലമുറ പൊളിറ്റിക്കൽ കറക്റ്റനസിന്റെ (പൊക) ഒരു നൂറായിരം പാഠങ്ങൾ പഠിപ്പിച്ചു നമ്മളെ മിണ്ടാട്ടം മുട്ടിക്കുന്നു. അൾട്രാ മോഡേൺ ബുദ്ധിജീവികൾ പോലും അവരുടെ മക്കളുടെ മുന്നിൽ രാഷ്ട്രീയശരികൾ അളക്കുന്ന സ്കെയിലിനു മുന്നിൽ തോറ്റുനിൽക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. 

ജെ.പ്രഭാഷ്: ചികിത്സാരീതികളിലും സിദ്ധാന്തങ്ങളിലും തുടങ്ങി പൊതുജനാരോഗ്യത്തിലും ബയോമെഡിസിന്റെ വികാസത്തിൽ വരെ പുരുഷാധിപത്യത്തിന്റെ പ്രതിഫലനം പ്രകടമാണ്. തന്മൂലം, വൈദ്യശാസ്ത്രം പുരുഷന്റെ കണ്ണിലൂടെയും അയാൾ സൃഷ്ടിക്കുന്ന അറിവിലൂടെയും പ്രയോഗങ്ങളിലൂടെയും സ്ത്രീശരീരത്തെ നോക്കിക്കാണാൻ തുടങ്ങി. ഹൃദ്രോഗമാണ്  എറ്റവും നല്ല ഉദാഹരണം. പതിറ്റാണ്ടുകളായി ഇതു പുരുഷന്മാരെ ബാധിക്കുന്ന അസുഖമായാണ് വൈദ്യശാസ്ത്രം കരുതിപ്പോന്നത്.

ബാലചന്ദ്രമേനോ‍ൻ: മമ്മൂട്ടിക്കും മോഹൻലാലിനും ഇംഗ്ലിഷ് അത്ര വശമില്ല, അതിനാലാണ് താൻ അമ്മയുടെ പ്രസിഡന്റ് ആയതെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്. ഇന്നസന്റ് പറഞ്ഞതുകൊണ്ട് ആൾക്കാർ കയ്യടിച്ചു, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവരെ ഇരുത്തി കൊച്ചാക്കിയെന്നു പറയുമായിരുന്നു. എന്തും പറയാനുള്ള ലൈസൻസ് ഇന്നസന്റിനു ജനങ്ങൾ കൊടുത്തിരുന്നു.

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com