ADVERTISEMENT

കെ.വേണു: ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യം ജനാധിപത്യമാണ്. അതിലേക്കു കമ്യൂണിസ്റ്റ് പാർട്ടികൾ എത്തിച്ചേരണം. ജനാധിപത്യമാണ് സ്വന്തം വഴിയെന്ന് അംഗീകരിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിയേ ഇന്ന് ഇന്ത്യയിലുള്ളൂ. അതു സിപിഐ ആണ്. സിപിഎം നിലപാടിൽ ഔദ്യോഗികമാറ്റം വരുത്തിയിട്ടില്ല. ജനാധിപത്യത്തിലേക്കു വഴിമാറുകയാണ് അവരുടെയും മുന്നിലുള്ള വഴി.

രമ്യ നമ്പീശൻ: പണ്ടൊക്കെ സെറ്റുകളിൽ ചെന്നാൽ വഴക്കിടാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. ഇൻഡസ്ട്രിയിൽ നമുക്കൊരു സ്ഥാനവും അൽപമെങ്കിലും ബഹുമാനവും കിട്ടാൻവേണ്ടിയായിരുന്നു ആ ഫൈറ്റൊക്കെ. ഇന്നും അതിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പുരുഷാധിപത്യ ഇടത്തുതന്നെയാണ് നമ്മളിന്നും ജോലി ചെയ്യുന്നത്.

മധു: കാഴ്ച മാത്രമല്ല, കുഞ്ഞുശബ്ദങ്ങൾവരെ ചേർത്തുവച്ചിരുന്നു, ബഷീർ ഭാർഗവീനിലയത്തിന്റെ തിരക്കഥയിൽ. അടഞ്ഞുകിടക്കുന്ന ജനാല തുറക്കുന്നത് ‘ചട് പടേ പട് പഠേ’ എന്നാണെന്നും പൂട്ടിക്കിടക്കുന്ന വാതിലിലെ താഴിനു വെള്ള ഇനാമൽ നിറമാണെന്നും വരെയും ഉണ്ടായിരുന്നു. അത്ര സൂക്ഷ്മമായിരുന്നു എഴുത്ത്.

എ.കെ.ബാലൻ: ഭീകരമായ ജാതിപീഡനം കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. എന്നെ ജാതീയമായി അകറ്റിനിർത്തിയ ആളുകളൊക്കെ പിന്നെ എന്റെ സഹായം തേടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ എന്നോടൊപ്പം ബെഞ്ചിലിരിക്കാൻ ഒരു പ്രമാണി വിസമ്മതിച്ചിരുന്നു. ഞാനിരിക്കുമ്പോൾ പലപ്പോഴും അയാൾ ക്ലാസിൽ എണീറ്റുനിന്ന അനുഭവമുണ്ട്. 

എം.പി.പരമേശ്വരൻ: യുക്തിവാദികൾ പറയുന്നത് പലതും അബദ്ധങ്ങളാണ്. ഒരു നല്ല ശാസ്ത്രജ്ഞൻ ഒരു ആരാധനാലയത്തിൽ പോകുന്നതുകൊണ്ട് അയാളെ അംഗീകരിക്കാതിരിക്കേണ്ടതില്ല. വിശ്വാസിയല്ലാത്ത ഒരാൾ സമരംവരുമ്പോൾ വീട്ടിൽ ഇരിക്കുകയാണെങ്കിൽ എന്തുകാര്യമാണുള്ളത്? 

ഡോ.വിനിൽ പോൾ: രാഷ്ട്രീയ, സാമൂഹിക ആധിപത്യം ലക്ഷ്യമാക്കി ജനപ്രിയ മേഖലയിൽ ഒട്ടേറെ തെറ്റായ ചരിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. ഈ കപടചരിത്ര രചനകളെല്ലാം ഒരേപോലെ എത്തിച്ചേരുന്നത് ബ്രാഹ്മണ ആധിപത്യത്തിന്റെ നിർമിതിയിലേക്കാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ക്രിസ്ത്യാനികളുടെ ബ്രാഹ്മണ പാരമ്പര്യത്തിലേക്ക് എത്തിച്ചേരുന്ന കപട കുടുംബചരിത്രങ്ങൾ.

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com