ADVERTISEMENT

∙ പെരുമ്പടവം ശ്രീധരൻ: കഴിഞ്ഞ പത്തിരുപതു വർഷക്കാലമായി ‘ഒരു സങ്കീർത്തനം പോലെ’ ആണ് എനിക്ക് അന്നം തന്നുകൊണ്ടിരിക്കുന്നത്. ആ നോവലിന്റെ ജനപ്രീതിയാണ് അതു തെളിയിക്കുന്നത്. നൂറ്റിമുപ്പത്തിയെട്ടു പതിപ്പ് ഇറങ്ങി. അതൊരു ഭാഗ്യമായി കരുതുന്നു. 

∙ നീല പത്മനാഭൻ: എന്റെ അമ്മയുടെ സ്ഥലമായ തക്കല, കുളച്ചൽ എല്ലാം തിരുവനന്തപുരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, പുനഃസംഘാടനത്തിനു ശേഷം തമിഴ്നാട്ടിൽ പെട്ടുപോയ ഈ ഭാഗത്തെ മനുഷ്യരുടെ ഐഡന്റിറ്റി ത്രിശങ്കുവിലായി. കേരളീയർ എന്നെ തമിഴ്നാട്ടിൽ നിന്നുള്ള എഴുത്തുകാരനായി കാണുന്നു. തമിഴ്നാട്ടുകാരാകട്ടെ മലയാളിയായ എഴുത്തുകാരനായും കാണുന്നു.

∙ മമ്മൂട്ടി: എഴുത്താണ് സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്. നല്ല എഴുത്തുകാർ വരുമ്പോൾ നല്ല സിനിമയും സ്വാഭാവികമായും ഉണ്ടാകും. അത്തരം സിനിമകൾ ചെയ്യാനാണ് എന്നിലെ നടൻ എന്നും ശ്രമിക്കുന്നത്.

∙ ടി.പത്മനാഭൻ: നാൽപതു വർഷമായി കവിതയെക്കുറിച്ചു പറയുന്നു. നമ്മുടെ നാട്ടിൽ ജനസംഖ്യയെക്കാൾ കൂടുതൽ കവികളാണുള്ളത്. കവിതയുടെ തെറ്റും ശരിയും നോക്കേണ്ടതില്ലെന്നും കവിത എഴുതുന്നതുതന്നെ വലിയ കാര്യമല്ലേയെന്നുമാണ് ഒരു പ്രഫസർ ചോദിച്ചത്.

 എം.ടി.വാസുദേവൻനായർ: പണ്ടു കവിതകൾ മനഃപാഠം പഠിച്ച് പരീക്ഷയെഴുതേണ്ട സാഹചര്യമായിരുന്നെങ്കിൽ ഇന്നു പരീക്ഷ തന്നെ ആവശ്യമില്ലെന്ന നിലയിലാണ് കാര്യങ്ങൾ. കഥയും കവിതയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അതു നമ്മുടെ പാഠ്യപദ്ധതിയിലും വേണം. ഭാഷ നമ്മുടെ ഉള്ളിലുണ്ടാകണമെങ്കിൽ കഥയും കവിതയും ഉള്ളിലുണ്ടാകണം.

∙ ഹണി റോസ്: എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയിൽ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞയാളാണ് ഞാൻ. പക്ഷേ, ഇപ്പോഴെനിക്കറിയാം, ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം; മറ്റുള്ളവരുടെ നോട്ടത്തിലാണെന്ന്.

∙ ഇന്ദ്രൻസ്: പണ്ട്, മെലിഞ്ഞ ശരീരം ഒന്നു മെച്ചപ്പെടുത്തി സിനിമയിലെ നായകന്മാരെപ്പോലെയൊക്കെ ആക്കണമെന്നു  വിചാരിക്കുമായിരുന്നു. അങ്ങനെ ജിമ്മിലൊക്കെ പോയിട്ടുണ്ട്. പക്ഷേ, ശരീരം തേഞ്ഞതല്ലാതെ എങ്ങും പെരുകിയില്ല. അങ്ങനെ അതു മതിയാക്കി. 

∙ പെരുവനം കുട്ടൻ മാരാർ: കുലത്തൊഴിൽ പഠിക്കുന്നതായിരുന്നു പ്രധാനവും കടമയും എന്നായിരുന്നു വിശ്വാസം. പത്താംക്ലാസ് പാസായപ്പോൾ മറ്റു കുട്ടികളെപ്പോലെ കോളജിൽ പോകാൻ മോഹം തോന്നിയിരുന്നു. പക്ഷേ, സാധിച്ചില്ല. പിൽക്കാലത്ത് സുകുമാർ അഴീക്കോട് തുടങ്ങിയ മഹാരഥന്മാർക്കൊപ്പം സാംസ്കാരിക സമ്മേളനങ്ങൾക്കു പോയപ്പോഴാണ് ഞാൻ കോളജിന്റെ പടി കണ്ടത്.

English Summary:

Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com