ADVERTISEMENT

∙ എം.എൻ.കാരശ്ശേരി: ആരും തോൽക്കാത്ത പരീക്ഷ എന്തു പരീക്ഷയാണ്? എല്ലാവരും ജയിക്കുന്ന പരീക്ഷ നടത്തുന്നതുതന്നെ എന്തിനാണ്? ഈ കള്ളക്കളിയിലൂടെ നാം ആരെയാണ് ജയിപ്പിക്കുന്നത്? മാർക്കുദാനം ക്രിമിനൽ കുറ്റമല്ലേ? 

∙ശോഭന: എനിക്കു പഴയ ശോഭനയെ ഇപ്പോൾ ടിവിയിൽ കാണുമ്പോൾ ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നൊക്കെ തോന്നും. ‘മണിച്ചിത്രത്താഴ്’ കാണുമ്പോൾപോലും എനിക്കതു തോന്നാറുണ്ട്.

∙ ടി.ഡി.രാമകൃഷ്ണൻ: 34 വർഷം നീണ്ട റെയിൽവേ ജീവിതം എന്റെ എഴുത്തിനെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. റെയിൽവേ ജോലിക്കു ചേർന്നിരുന്നില്ലെങ്കിൽ ഞാൻ എഴുത്തിലേക്കു കടന്നുവന്നിട്ടേയുണ്ടാവില്ല. അധ്യാപകനാവുക എന്നതായിരുന്നു ആഗ്രഹം അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്റെ ജീവിതം ഇത്രയ്ക്ക് അനുഭവങ്ങൾ നിറഞ്ഞതായിരിക്കില്ല. 

∙ ഡോ. വസന്തകുമാർ സാംബശിവൻ: നീണ്ട 48 വർഷക്കാലം ഭാഷയുടെ ഉച്ചാരണം, പ്രയോഗം എന്നിവ സശബ്ദം കേരള ജനതയെ പഠിപ്പിച്ച കഥാപ്രസംഗ പ്രമുഖനാണ് സാംബശിവൻ. കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചെത്തി ജനങ്ങളോടു മുഖാമുഖം സംസാരിച്ച് ചരിത്രം സൃഷ്ടിച്ച സാംബശിവനെ മാവോ സെദുങ്ങിനോടാണ് ചിലർ ഉപമിക്കുന്നത്. 

∙ ഉജാല രാമചന്ദ്രൻ: രാവിലെ എണ്ണതേച്ചുള്ള കുളിക്കിടയിലാണ് പല പരസ്യവാചകങ്ങളും ഉണ്ടായത്. അവ മറന്നു പോകാതിരിക്കാൻ കുളിക്കുന്നതിനിടെ തന്നെ ഓടിവന്ന് അത് എഴുതിവയ്ക്കുമായിരുന്നു. 

∙ ആലങ്കോട് ലീലാകൃഷ്ണൻ: നമ്മുടെ രണ്ടു മുൻമന്ത്രിമാർ ഒരുകാലത്ത് കാഥികരായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.കെ.രാമകൃഷ്ണൻ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. മുൻ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ ഒരുകാലത്ത് അറിയപ്പെടുന്ന കാഥികനായിരുന്നു. 

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com