ADVERTISEMENT

ഷില്ലോങ്∙ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ സിബിഐ ഉദ്യോഗസ്ഥർ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. സിബിഐ ഓഫിസിൽ ശനിയാഴ്ച 9 മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നലെയും തുടർന്നത്. തൃണമൂൽ കോൺഗ്രസ് മുൻ എംപി കുനാൽ ഘോഷിനെയും ഇന്നലെ ചോദ്യം ചെയ്തു. 

രാവിലെ പത്തോടെയാണു ഘോഷ് സിബിഐ ഓഫിസിലെത്തിയത്. ചിട്ടി തട്ടിപ്പു കേസിൽ 2013ൽ അറസ്റ്റിലായ ഇദ്ദേഹം 2016 മുതൽ ജാമ്യത്തിലാണ്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയ് ഉൾപ്പെടെ 12 പേർക്കു തട്ടിപ്പുമായി ബന്ധമുണ്ടെന്നു ഘോഷ് സൂചനകൾ നൽകിയിരുന്നു. മുകുൾ റോയ് ഇപ്പോൾ ബിജെപിയിലാണ്. 

ശാരദ ചിട്ടി തട്ടിപ്പു കേസ് സിബിഐയ്ക്കു കൈമാറും മുൻപു പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന രാജീവ് കുമാർ നിർണായക തെളിവുകൾ നശിപ്പിച്ചെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന്റെ കൊൽക്കത്തയിലെ വസതിയിൽ സിബിഐ ഉദ്യോഗസ്ഥരെത്തിയപ്പോൾ മമത സ്ഥലത്തെത്തി പ്രതിഷേധസമരം നടത്തിയിരുന്നു. തുടർന്നാണു ഷില്ലോങ്ങിൽ ഹാജരാകാൻ രാജീവ് കുമാറിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com