ADVERTISEMENT

ജയ്പുർ∙ 5% സംവരണം ആവശ്യപ്പെട്ടു രാജസ്ഥാനിലെ ഗുജ്ജർ സമുദായം നടത്തുന്ന സമരം അക്രമാസക്തമായി. ധോൽപുർ– ഗ്വാളിയർ ദേശീയപാത ഉപരോധിച്ച സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിവയ്പ് നടത്തി. ധോൽപുരിൽ രണ്ടു ജീപ്പും ഒരു ബസും ഉൾപ്പെടെ 3 പൊലീസ് വാഹനങ്ങൾക്കു തീവച്ചു. കല്ലേറിൽ 4 സുരക്ഷാഭടന്മാർക്കു പരുക്കേറ്റു.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്നു ദേശീയപാതയിലെ ഗതാഗത തടസ്സം നീക്കി. മറ്റു രണ്ടു ദേശീയപാതകളിലും സമരക്കാർ ഗതാഗതം തടസ്സപ്പെടുത്തി. എന്നാൽ മധോപുരിൽ റെയിൽവേ ട്രാക്കിൽ‌ മൂന്നു ദിവസമായി സമരക്കാർ കുത്തിയിരിപ്പ് നടത്തുന്നതിനാൽ ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. 200ൽപരം ട്രെയിനുകളാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്യേണ്ടിവന്നത്.

ഗുജ്ജർ അടക്കം 5 സമുദായങ്ങൾക്കു സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണു സമരം. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇവർക്കു സംവരണം ഉറപ്പു നൽകിയിരുന്നതാണ്. 

സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും സമരം പിൻവലിക്കാൻ ഗുജ്ജർ നേതാവ് കിരോരി സിങ് ബൈൻസാല തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com