ADVERTISEMENT

ന്യൂഡൽഹി ∙ സംഗീത പ്രതിഭ ഭൂപേൻ ഹസാരികയ്ക്കു മരണാനന്തര ബഹുമതിയായി നൽകിയ ഭാരതരത്നം നിരസിച്ച് മകൻ തേജ് ഹസാരിക. കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചാണു  തീരുമാനം. ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണു അസം അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്നത്. അസം സ്വദേശിയാണു ഭൂപേൻ ഹസാരിക.  ഈ മാസാദ്യം പ്രശസ്ത മണിപ്പൂരി സിനിമ സംവിധായകൻ അരിബം ശ്യാം ശർമ തനിക്കു 2006 ൽ ലഭിച്ച പത്മശ്രീ തിരിച്ചുനൽകിയിരുന്നു.

മണിപ്പുരിൽ ലാത്തിച്ചാർജ്

ഇംഫാൽ ∙ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായെ പ്രക്ഷോഭം ശമനമില്ലാതെ തുടരുന്നു. മണിപ്പുരിൽ റോഡുകൾ ഉപരോധിച്ച വനിതകൾക്കു നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ഇംഫാലിൽ തെരുവു കച്ചവടക്കാരായ സ്ത്രീകൾ ഉയർത്തിയ പ്രതിഷേധ ബാനറുകൾ നീക്കംചെയ്ത പൊലീസ് അവർക്കെതിരെ ബലപ്രയോഗം നടത്തിയതായി പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com