ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനു നേർക്കുള്ളതാണെന്നും തുടർ നടപടികളിൽ കേന്ദ്ര സർക്കാരിനും സേനാംഗങ്ങൾക്കുമൊപ്പം കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ കക്ഷികൾ ഉറച്ചു നിൽക്കുമെന്നും രാഹുൽ ഗാന്ധി. ഒരു ശക്തിക്കും ഒരു നിമിഷത്തേക്കു പോലും ഇന്ത്യയെ തകർക്കാനാവില്ല.

സേനാംഗങ്ങളുടെ ജീവൻ ഏറ്റവും മൂല്യമേറിയതാണ്. അവരുടെ ജീവൻ കവർന്നവർ ഒന്നോർക്കുക; രാജ്യം ഒരുകാലത്തും അതു മറക്കില്ല. ഭീകരാക്രമണം സംബന്ധിച്ച മറ്റു ചർച്ചകളിലേക്കു കടക്കാൻ കോൺഗ്രസില്ല. സർക്കാരിനു പിന്തുണ നൽകുക എന്നതാണ് ഇപ്പോൾ പ്രധാനമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

ഭീകരർക്കു മുന്നിൽ രാജ്യം ഒരുകാലത്തും അടിയറവ് പറയില്ലെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് വ്യക്തമാക്കി. ഭീകരവാദത്തെ തുരത്താൻ ആവശ്യമായതെല്ലാം ഒറ്റക്കെട്ടായി രാജ്യം ചെയ്യും. രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നതിനു വേണ്ടതെല്ലാം കോൺഗ്രസ് ചെയ്യും. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു – മൻമോഹൻ പറഞ്ഞു. മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കൊപ്പമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com