ADVERTISEMENT

ന്യൂഡൽഹി∙ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ കക്ഷികളുടെയും അധ്യക്ഷൻമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ സർക്കാർ. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേർത്ത പാ‍ർലമെന്റിലെ കക്ഷിനേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയർന്നത്.

യോഗത്തിൽ പാസാക്കിയ പ്രമേയം, സമാധാനത്തിന് ആഹ്വാനം ചെയ്യാത്തതിനോട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും മറ്റും പ്രതിഷേധിച്ചു. എന്നാൽ, കശ്മീരിൽ നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

മിണ്ടാതെ ഇമ്രാൻ; ചൂണ്ടിക്കാട്ടി ഇന്ത്യ

ന്യൂഡൽഹി∙ പുൽവാമ  ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതല്ലാതെ, പ്രധാനമന്ത്രി ഇമ്രാൻ ഖാനോ വിദേശകാര്യ മന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇന്ത്യയുടെ നയതന്ത്ര നടപടികൾക്കു മറുപടിയെന്നോണം വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി പാക് വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com