ADVERTISEMENT

വ്യോമസേനയുടെ മിന്നൽ പ്രഹരത്തിൽ തകർന്നത് ബാലാക്കോട്ടിലെ വൻ ഭീകര പരിശീലനകേന്ദ്രം. ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരസംഘടനകളിൽ അംഗങ്ങളാകുന്നവർക്ക് ഭീകരാക്രമണത്തിലും നുഴഞ്ഞ കയറ്റത്തിലും ബോംബ് നിർമാണത്തിലുമെല്ലാം പരിശീലനം നൽകിയിരുന്നത് ഇവിടെയായിരുന്നു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രവും ഇതാണെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

2011 ൽ അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദനെ യുഎസ് സേന വധിച്ച അബട്ടാബാദിനു സമീപമാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബാലാക്കോട്ട്. ബാലാക്കോട്ട് ടൗണിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ കുൻഹർ നദീതീരത്താണ് ക്യാംപ് പ്രവർത്തിച്ചിരുന്നത്.

325 ഭീകരരും 27 പരിശീലകരും ഇവിടെയുണ്ടായിരുന്നുവെന്നാണു വിവരം. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസ്ഹർ പലവട്ടം ക്യാംപ് സന്ദർശിച്ചിട്ടുണ്ട്. 700 പേർക്കു താമസിക്കാനുള്ള സൗകര്യമുണ്ട്. നുഴഞ്ഞു കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലന മുറകളും നീന്തൽ പരിശീലനവും ഇവിടെ നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com