അഭിനന്ദന് വാരിയെല്ലിൽ പരുക്ക്; വൈകാതെ കോക്പിറ്റിൽ മടങ്ങിയെത്തണമെന്ന് ആഗ്രഹം

Abhinandan Varthaman
SHARE

ന്യൂഡൽഹി∙ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ വാരിയെല്ലിനു പരുക്കുള്ളതായി സൈനിക ആശുപത്രിയിലെ സ്കാനിങ് റിപ്പോർട്ട്. 

മിഗ് 21 വിമാനം തകർന്നതിനെത്തുടർന്നു പാരഷൂട്ടിൽ പുറത്തുകടക്കുമ്പോഴോ അതിനുശേഷം പാക്ക് അധിനിവേശ കശ്മീരിൽ വീണപ്പോഴുള്ള ആൾക്കൂട്ട ആക്രമണത്തിലോ സംഭവിച്ചതാകാമെന്നാണു വിലയിരുത്തൽ. വിശദപരിശോധനകൾക്കു വിധേയനാക്കുമെന്നും മികച്ച ചികിൽസ ഉറപ്പാക്കുമെന്നും അധികൃതരെ ഉ‌ദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, ഒട്ടും വൈകാതെ കോക‌്പിറ്റിലേക്കു മടങ്ങിയെത്തണമെന്ന ആഗ്രഹമാണ് ആശു‌പ‌ത്രിയിൽ കാണാനെത്തുന്ന ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരോടും ചികിൽസിക്കുന്ന ഡോക്ടർമാരോടും അഭിനന്ദൻ പ‌ങ്കുവയ്ക്കുന്നത്. ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നു സേനാ അധികൃതരും വ്യ‌‌ക്തമാക്കി.

English Summary: Wing Commander Abhinandan Varthaman conveyed to the IAF brass that he wants to return to the cockpit as soon as possible

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA