ADVERTISEMENT

അഹമ്മദാബാദ്∙ ഗോധ്‍രയിൽ 2002 ൽ സബർമതി എക്സ്പ്രസിനു തീവച്ച് 59 കർസേവകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്കു കൂടി പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 ജനുവരിയിൽ അറസ്റ്റിലായ യാക്കൂബ് പട്ടാലിയയെയാണു ശിക്ഷിച്ചത്. ട്രെയിനിനു തീവച്ചതിനെ തുടർന്നു ഗുജറാത്തിലുണ്ടായ വർഗീയ കലാപത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിരുന്നു.

തീവയ്പു കേസിൽ 2011 മാർച്ച് ഒന്നിനു പ്രത്യേക കോടതി 31 പേരെ ശിക്ഷിച്ചിരുന്നു. 11 പേർക്കു വധശിക്ഷയും 20 പേർക്കു ജീവപര്യന്തവും. 11 പേരുടെയും വധശിക്ഷ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. 2011 നു ശേഷം അറസ്റ്റിലായ 5 പേരിൽ 2 പേർക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. 3 പേരെ വിട്ടയച്ചു. പ്രതികളിൽ 8 പേരെ ഇനിയും പിടികിട്ടാനുണ്ട്.

English Summary: Godhra train burning case: Court sentences convict Yakub Pataliya to life imprisonment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com