ADVERTISEMENT

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിനു പിന്നാലെ ഗുജറാത്തിലെ ബിജെപി നേതാവ് കോടികളുടെ പുതിയ നോട്ടുകൾ കൈവശം വച്ചതു സംബന്ധിച്ച വിഡിയോ പുറത്തുവിട്ടു പ്രതിപക്ഷം. 2017 ജനുവരിയിൽ ചിത്രീകരിച്ചതെന്ന് അവകാശപ്പെടുന്ന വിഡിയോയിൽ അഹമ്മദാബാദിലെ ബിജെപി നേതാവ് പണമിടപാടു നടത്തുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. 

2000 രൂപയുടെ പുതിയ നോട്ടുകൾ ഇയാൾ പാർട്ടി ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നതും ദുബായിൽ നിക്ഷേപം നടത്തുന്നതു സംബന്ധിച്ചു സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

നോട്ട് നിരോധനത്തിനു പിന്നാലെ ജനങ്ങൾ എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിന്നപ്പോൾ ബിജെപി നേതാക്കൾ നോട്ടുകൾ പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നു കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവർ ആരോപിച്ചു. വിഡിയോയിലൂടെ പുറത്തുവന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com